കാസ‍ർകോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കാസർകോട് അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം മണികണ്ഠൻ (38) ആണ് മരിച്ചത്.കഴിഞ്ഞ രണ്ട് ആഴ്‌ചയോളമായി കാസർകോട് ഗവ.ജനറൽ ആശുപ്രതിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.

മുംബൈയിൽ  കടയിൽ ജോലി ചെയ്‌തിരുന്ന മണികണ്ഠ‌ൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ  നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. ചികിത്സക്കിടെ രോഗം ഗുരുതരമാകുകയായിരുന്നു. സംസ്ഥാനത്തെ നേരത്തെ തിരുവനന്തപുരത്തും മലപ്പുറത്തും മസ്തിഷ്ക ജ്വരം ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top