ബാംഗ്ലൂരിൽ നിന്ന് ബസിൽ വരികയായിരുന്ന യുവാവ് കുടുങ്ങിയത് ചെക്ക് പോസ്റ്റിലെ പരിശോധനയിൽ; മെത്താംഫിറ്റമിൻ പിടികൂടി

കൽപ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 60.435 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസിലെ യാത്രക്കാരനിൽ നിന്നുമാണ് മെത്താംഫിറ്റമിൻ പിടികൂടിയത്. പ്രതി കണ്ണൂർ കരുവഞ്ചാൽ സ്വദേശി സർഫാസ് വി എ അറസ്റ്റിലായി. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട് ടൗണിലും, ബീച്ച് പ്രദേശങ്ങളിലും വില്പന നടത്തുന്നയാളാണ് പിടിയിലായ സർഫാസ്.

എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി.ജിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ അനീഷ് എ. എസ്, വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു എം.എം, വൈശാഖ് വി. കെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ ബി.ആർ,അനിത.എം എന്നിവർ  ഉണ്ടായിരുന്നു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലും ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുന്നു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും വ്യാപക പരിശോധന നടക്കുന്നുണ്ട്. വ്യാജ മദ്യ നിർമാണവും മദ്യം സംഭരിച്ചുവെച്ച് അനധികൃതമായി വിൽക്കുന്നതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഈ പരിശോധനകളിൽ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top