“പാണ്ഡ്യ ബ്രദേഴ്‌സ് വഴിയാക്കുമ്പോള്‍ കപ്പിന് കുറവില്ല; ഐപിഎല്ലിൽ വീണ്ടും കിരീടം നേടി ക്രുനാല്‍, ആകെ നാലാമത്തെ കപ്പ്”

അഹമ്മദാബാദ്: പാണ്ഡ്യ സഹോദരന്മാരുടെ ഐപിഎൽ കിരീട നേട്ടം ഇനി ചരിത്രപുസ്തകത്തിലെ നിറം കൂടുന്നു. ക്രുനാല്‍ പാണ്ഡ്യ ഐപിഎല്ലിലെ നാലാം കിരീടം സ്വന്തമാക്കി, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ആദ്യ സീസണില്‍ തന്നെ കപ്പ് ഉയർത്തിയാണ് താരം നേട്ടത്തിലെത്തിയത്. ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിനാണ് ആര്‍സിബിയുടെ ജയം. പ്ലെയര്‍ ഓഫ് ദി മാച്ച് ആയി ക്രുനാല്‍ പാണ്ഡ്യയെ തിരഞ്ഞെടുത്തു — 4 ഓവറിൽ 17 റണ്‍സ് മാത്രമേ വിട്ടുനൽകി രണ്ട് വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തി.

മുൻപ് മുംബൈ ഇന്ത്യൻസ് ജേഴ്സിയണിഞ്ഞ് 2017, 2019, 2020-ൽ കിരീടം നേടിയ ക്രുനാൽ, 2017 ഫൈനലിലും പ്ലെയർ ഓഫ് ദി മാച്ച് ആയിരുന്നു. ഇതോടെ പാണ്ഡ്യ സഹോദരന്മാരുടെ കിരീട നേട്ടം ഒമ്പതാകുന്നു.

ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുണ്ട് — മുംബൈ ഇന്ത്യസിനൊപ്പം നാലും (2015, 2017, 2019, 2020) ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി 2022-ലുമാണ് മറ്റൊന്ന്. ടീമിന്റെ വിജയഗാഥയിലെ അഭിവാജ്യ ഘടകങ്ങളാണ് ഇരുവരും.

ആറ് റണ്‍സിന്റെ ത്രില്ലര്‍ വിജയത്തിലൂടെ ആര്‍സിബിയും അവസാനം കിരീടം ചൂടി.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറിൽ 190 റണ്‍സ് നേടി. മറുപടി ബാറ്റിങിൽ പഞ്ചാബ് കിംഗ്സ് 184 റണ്‍സിൽ ഓൾ ഔട്ട് ആയി.

ശശാങ്ക് സിംഗ് (30 പന്തില്‍ 61 റണ്‍സ്) അവസാനത്തോടെ ഒറ്റയാളായ് പോരാടിയെങ്കിലും ജയമിലീറ്റില്ല.
ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാറും ക്രുനാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ആര്‍സിബിക്കായി കോഹ്‌ലിക്ക് 35 പന്തിൽ 43 റണ്‍സും, രജത് പാട്ടീദാര്‍ (26), മായങ്ക് അഗര്‍വാള്‍ (24), ജിതേഷ് ശര്‍മ്മ (24), ലിയാം ലിവിംഗ്സ്റ്റണ്‍ (25) എന്നിവരും മികച്ച സംഭാവന നൽകി. പഞ്ചാബിന് വേണ്ടി കൈല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top