മലയാള സിനിമയിൽ ലഹരി മാഫിയ നിയന്ത്രിക്കുന്നത് താനാണെന്ന് ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. ‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ താൻ സംവിധാനം ചെയ്തു. അത് ആളുകൾ ഇന്നുമൊരു കൾട്ട് ആയി ആസ്വദിക്കുന്നു. അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം തന്റെ മേൽ വന്നത്. ഇങ്ങനത്തെ വാദം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണമെന്നും ആഷിഖ് അബു പറഞ്ഞു.
‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ താൻ സംവിധാനം ചെയ്തു അത് ഇന്നുമൊരു കൾട്ട് ആയി ആളുകൾ ആസ്വദിക്കുന്നു. അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം തന്റെ മേൽ വന്നത്. ഇങ്ങനത്തെ വാദം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. പരാതി കൊടുത്താൽ എന്തായാലും അതിന്മേൽ അന്വേഷണം ഉണ്ടാകും. ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാൽ അതിൽ അന്വേഷണം വേണമെന്നാണ് തന്റെ അഭിപ്രായം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ അതിൽ അന്വേഷണം വേണം. ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം.
താൻ മട്ടാഞ്ചേരി മാഫിയയുടെ തലവനാണ് എന്ന വാദത്തെക്കുറിച്ചും ആഷിഖ് അബു തുറന്നുപറഞ്ഞു. ‘ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ്. ഞങ്ങൾ സുഹൃത്തുക്കൾ ആയിട്ടുള്ളവരാണ് ആ ഗ്യാങ്ങിൽ ഉള്ളത്. സുഹൃത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങൾക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമർശനങ്ങളായി കണ്ടാൽ മതി,’ ആഷിഖ് അബു പറഞ്ഞു.