കൊച്ചി: എറണാകുളം തൃക്കാക്കരയിലെ കെഎംഎം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന 35 വിദ്യാർത്ഥികളെ വയറിളക്കവും ഛർദ്ദിയുമെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 പെൺകുട്ടികളും 10 ആൺകുട്ടികളും ചികിൽസയിലാണ്.
ആൺ-പെൺ ഹോസ്റ്റലുകളിലേയ്ക്ക് പുകയുന്ന വെള്ളത്തിൽ നിന്നാണ് രോഗബാധയെന്നാണ് പ്രാഥമിക സംശയം. ഹോസ്റ്റൽ ടാങ്കിലെ വെള്ളം മലിനമാണെന്ന ആരോപണത്തെ തുടർന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.
വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ലാബ് റിപ്പോർട്ട് ലഭിച്ചശേഷമേ രോഗബാധയുടെ ഉറവിടം സംബന്ധിച്ച് വ്യക്തമാകുകയുള്ളു. അതേസമയം, ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ആരോഗ്യനില നിലവിൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.