ഉമ തോമസ് അപകടം; പൊലീസ് അന്വേഷണം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

കൊച്ചി: ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് എംഎൽഎ ഉമ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ വിവാദം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30 ക്കാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. സിംഗപൂര്‍ വഴിയാണ് അമേരിക്കയിലേക്ക് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത്. കലൂരിലെ നൃത്ത പരിപാടിയിലെടുത്ത കേസിൽ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് നൽകുമെന്ന വിവരങ്ങൾക്കിടെയാണ് നടി മടങ്ങിയത്. ദീർഘ നാളായി അമേരിക്കയിൽ സ്ഥിര താമസമാണ് ദിവ്യ ഉണ്ണി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top