ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അഴിയൂര്‍ സ്വദേശികളായ ജാബിര്‍, നടുച്ചാലില്‍ നിസാര്‍, കല്ലമ്പത്ത് ദില്‍ഷാദ്, കുറ്റിയില്‍ അഫ്സല്‍, കൊടി സുനി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2012 എപ്രില്‍ 26ന് ഇവര്‍ വ്യാജരേഖ നല്‍കി വാങ്ങിയ സിം കാര്‍ഡ് ഉപയോഗിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അന്നത്തെ വടകര ഡിവൈഎസ് പി നല്‍കി പരാതിയില്‍ ചോമ്പാല പൊലീസാണ് കേസെടുത്തത്. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top