ദുബായ്: യു.എ.ഇ.യില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. അഞ്ച് യു.എ.ഇ. ദിര്‍ഹമാണ് (ഏകദേശം 114 രൂപ) ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. പ്രീമിയം സീറ്റുകള്‍ക്ക് 40 ദിര്‍ഹം (910 രൂപ) വേണം. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഒക്ടോബര്‍ മൂന്നു മുതല്‍ 20 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
ഒക്ടോബര്‍ മൂന്നുമുതല്‍ 20 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ബംഗ്ലാദേശില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തെത്തുടര്‍ന്നാണ് യു.എ.ഇ.യിലേക്ക് മാറ്റിയത്. ഇന്ത്യയുള്‍പ്പെടെ പത്തുരാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യര്‍.
അതേസമയം ഇന്ത്യന്‍ ടീം ബുധനാഴ്ച ദുബായിലെത്തി. മലയാളി താരങ്ങളായ ആശ ശോഭന, സജന സജീവന്‍ ഉള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ട്. നടന്‍ റാണാ ദഗുബാട്ടി ഉള്‍പ്പെടെയുള്ളവര്‍ ദുബായില്‍ ടീമിനെ വരവേറ്റു. ഒക്ടോബര്‍ നാലിന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. കഴിഞ്ഞതവണ സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു.