MDMA ബസിൽ കടത്തിക്കൊണ്ടുവന്ന പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

ബാംഗ്ലൂരിൽ നിന്നും 54 ഗ്രാം MDMA ബസിൽ കടത്തിക്കൊണ്ടുവന്ന പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.കാസറഗോഡ് അഡിഷണൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ്- II പ്രിയ കെ ആണ് വിധിന്യായം പുറപ്പെടുവിച്ചത്.2022 ഒക്ടോബർ മാസം 21 തിയ്യതിയിൽ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലെ *എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽ കുമാർ കെ കെ യും പാർട്ടിയും വാഹന പരിശോധനയിലാണ് 54 ഗ്രാം MDMA കടത്തികൊണ്ടുവന്ന കാസറഗോഡ് താലൂക്കിൽ തെക്കിൽ വില്ലേജിൽ ചട്ടഞ്ചാൽ ദേശത്ത് പട്ടുവം വീട്ടിൽ അബ്ദുൾ ഖാദർ മകൻ മുഹമ്മദ്‌ ആഷിക് ടി കെ, വയസ് :25/22 എന്നയാളെ അറസ്റ്റ് ചെയ്തത്.പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് എം പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ജോസഫ് ജെ, പ്രിവന്റിവ്‌ ഓഫിസർമാരായ ജയരാജൻ ടി, പീതംബരൻ കെ കെ,സിവിൽ എക്സൈസ് ഓഫിസർ മഹേഷ്‌ കെ എന്നിവർ ഉണ്ടായിരുന്നു. കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയത് കാസറഗോഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന കൃഷ്ണകുമാർ എസ് .തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ജോയ് ജോസഫ് അന്വേഷണം പൂർത്തീകരിച്ചു കോടതിയിൽ അന്തിമ കുറ്റപത്രവും സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ : ചന്ദ്രമോഹൻ ജി, ചിത്രകല എം എന്നിവർ ഹാജരായി.

2022 October 21 ന് മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ കണ്ടെത്തി കുമ്പള എക്സൈസ് റേഞ്ചിൽ NDPS ക്രൈം നമ്പർ 27/2022 ആയി രജിസ്റ്റർ ചെയ്ത കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top