
ഫിഫ ലോകകപ്പ് 2034നായി സൗദി ഒരുക്കുന്ന 15 കൂറ്റൻ സർപ്രൈസുകൾ; പണിപ്പുരയിലുള്ളത് വിസ്മയിപ്പിക്കും സ്റ്റേഡിയങ്ങൾ
റിയാദ്: 2034ലെ ഫിഫ ലോകകപ്പിന് വേദിയാകാന്‍ വമ്പൻ തയ്യാറെടുപ്പുകളുമായി സൗദി അറേബ്യ. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന വിവിധ സ്റ്റേഡിയങ്ങളുടെ പേരുകളും സൗദി വെളിപ്പെടുത്തി. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15 വമ്പന്‍ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് മുമ്പില്‍ കണ്ടാണ് പുതിയതായി 11 സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നത്. ഇതില്‍ മൂന്ന് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് നിലവിലെ രണ്ട് വലിയ സ്റ്റേഡിയങ്ങള്‍ പുതുക്കി പണിയും, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍…