
പേടിക്കേണ്ട സാഹചര്യമില്ല; ഇപ്പോഴുള്ളത് ശൈത്യകാലത്തെ പ്രശ്‌നം മാത്രമെന്ന് ചൈന
ബെയ്ജിങ്: ചൈനയില്‍ വ്യാപിക്കുന്ന പുതിയ രോഗബാധയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈനീസ് ഭരണകൂടം. ഇപ്പോള്‍ ഉള്ള രോഗങ്ങള്‍ കേവലം തണുപ്പ് കാരണം ഉണ്ടാവുന്നതാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രതികരിച്ചു. മാത്രമല്ല നിലവിലെ ഈ രോഗബാധ കഴിഞ്ഞ ശൈത്യകാലത്തേക്കാള്‍ തീവ്രത കുറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നോര്‍ത്തേണ്‍ ഹെമീസ്ഫിയറില്‍ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉയരുകയാണ്. എന്നാല്‍ ചൈനയിലെ ചൈനീസ് പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യത്തെക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. ചൈനയില്‍ സഞ്ചരിക്കുന്നത് സുരക്ഷിതമാണ്,’…