ഐഫോൺ ഉപയോക്താക്കൾക് സന്തോഷ വാർത്ത; വാട്‌സ്ആപ്പ് ഇനി ഒരു സ്മാർട്ട് സ്കാനർ

നമ്മുടെ ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും ഏറെ പ്രാധാന്യമുള്ളഒരു ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങൾ അയക്കുക, വിളിക്കുക എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നത്. എന്നാൽ ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഇനി മുതൽ വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാനുള്ള അപ്ഡേഷനാണ് ഐഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പുത്തൻ അപ്ഡേഷനിലൂടെ പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ അയച്ചുകൊടുക്കാൻ സാധിക്കും. ഇനി തേർഡ് പാർട്ടി ആപ്പുകൾ…

Read More

ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി വാട്ട്‌സ്ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്ത് വിട്ട് കമ്പനി

2025 ജനുവരി 1 മുതല്‍ കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ലന്ന് മെറ്റ പ്രഖ്യാപിച്ചു. പുതിയ സാങ്കേതികവിദ്യകളുമായുള്ള അനുയോജ്യത ഉറപ്പുവരുത്തുന്നതിനും ആപ്പിന്റെ സുരക്ഷ നിലനിര്‍ത്തുന്നതിനുമുള്ള കമ്പനിയുടെ പതിവ് അപ്ഡേറ്റുകളുടെ ഭാഗമാണ് ഈ നീക്കം. ഈ തീരുമാനം കമ്പനി തങ്ങളുടെ ആപ്പ് നിരന്തരം പുതുക്കി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ്. ആപ്പിനെ പുതിയ സാങ്കേതികവിദ്യകളുമായി ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാനും ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഇത് സഹായിക്കും. ഇപ്പോള്‍ മിക്ക സ്മാര്‍ട്‌ഫോണുകളും ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍…

Read More

ഡിജിറ്റൽ തട്ടിപ്പ്; 59,000 വാട്‌സാപ്പ് അക്കൗണ്ടുകളും 1,700 സ്‌കൈപ്പ് IDകളും കേന്ദ്രം ബ്ലോക്ക് ചെയ്തു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗപ്പെടുത്തിയ വാട്‌സാപ്പ് അക്കൗണ്ടുകളും സ്‌കൈപ്പ് ഐ.ഡി.കളും ബ്ലോക്ക് ചെയ്തതായി ലോക്‌സഭയില്‍ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 59,000 വാട്‌സാപ്പ് അക്കൗണ്ടുകളും 1,700 സ്‌കൈപ്പ് ഐ.ഡി.കളുമാണ് ബ്ലോക്ക് ചെയ്തത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററാണ് (I4C) നടപടി സ്വീകരിച്ചത്. 2021-ല്‍ I4C-യുടെ കീഴില്‍ ആരംഭിച്ച ‘സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം’വഴി സൈബര്‍ തട്ടിപ്പുകള്‍ പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാനും നിരവധി ശ്രമങ്ങള്‍ തടയാനും സഹായകമായതായി കേന്ദ്ര മന്ത്രി ബണ്ഡി സഞ്ജയ്…

Read More

അറിയാത്ത നമ്പറിൽ നിന്നും വാട്ട്സാപ്പിൽ കോൾ, പിന്നെ വിളിച്ചത് ഐപിഎസ് ഓഫീസർ, സ്ത്രീക്ക് നഷ്ടപ്പെട്ടത് 3.8 കോടി

ഫോൺകോളിലൂടെയുള്ള തട്ടിപ്പുകൾ ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. എങ്ങനെയാണ് എപ്പോഴാണ് പണം നഷ്ടപ്പെടുക എന്ന് പറയാൻ പോലും സാധിക്കില്ല. അതുപോലെ ഒരു അനുഭവമാണ് മുംബൈയിൽ നിന്നുള്ള ഒരു സ്ത്രീക്കും ഉണ്ടായത്. അവരുടെ കയ്യിൽ നിന്നും തട്ടിപ്പുകാർ പറ്റിച്ചെടുത്തത് ഒന്നോ രണ്ടോ ലക്ഷമല്ല, മറിച്ച് 3.8 കോടി രൂപയാണ്.  ഒരുമാസം മുമ്പ് വാട്ട്സാപ്പിൽ അറിയാത്ത നമ്പറിൽ നിന്നും 77 -കാരിക്ക് ഒരു കോൾ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. തായ്‍വാനിലേക്ക് നിങ്ങളയച്ച ഒരു ബോക്സിൽ എംഡിഎംഎ ഉണ്ട് എന്നായിരുന്നു വിളിച്ചിരുന്നയാൾ…

Read More

ശബ്​ദ​ സന്ദേശം ഇനി വായിക്കാം; പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​

ശബ്​ദ​ സന്ദേശം അക്ഷരങ്ങാക്കി മാറ്റാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​. ഇതോടെ സന്ദേശങ്ങൾ കേൾക്കുന്നതിന്​ പകരം അത്​ വായിക്കാൻ സാധിക്കും. ശബ്​ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടുമെന്ന്​ വാട്ട്​സ്​ആപ്പ്​ വ്യക്​തമാക്കുന്നു. നിങ്ങളുടെ ജോലി തുടർന്നുകൊണ്ട്​ തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു. പുതിയ ഫീച്ചർ വരും ആഴ്​ചകളിൽ ആഗോളതലത്തിൽ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ ഏതാനും ഭാഷകളിൽ മാത്രമാകും ഈ സൗകര്യം. വരും മാസങ്ങളിൽ മറ്റു ഭാഷകളിലും ഈ സൗകര്യം ലഭ്യമാകും. ശബ്​ദ സന്ദേശം…

Read More

വിവാഹ ക്ഷണക്കത്തിന്റെ രൂപത്തില്‍ ആ ഫയല്‍ വാട്‌സ്ആപ്പില്‍ വന്നാല്‍ ക്ലിക്ക് ചെയ്യല്ലേ- മുന്നറിയിപ്പ്

ഷിംല: സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഓരോ ദിവസവും പുത്തന്‍ തന്ത്രങ്ങളുമായി രംഗപ്രവേശനം ചെയ്യുകയാണ്. ഒരു തട്ടിപ്പിന്‍റെ ഗുട്ടന്‍സ് ആളുകള്‍ മനസിലാക്കിയാല്‍ അടുത്ത വഴി പിടിക്കലാണ് ഇവരുടെ പണി. ഇത്തരത്തിലൊരു തട്ടിപ്പിന്‍റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാട്‌സ്ആപ്പില്‍ വിവാഹ ക്ഷണക്കത്തുകളുടെ രൂപത്തിലാണ് തട്ടിപ്പുമായി സൈബര്‍ സംഘം വലവിരിക്കുന്നത്.  വാട്‌സ്ആപ്പ് വഴി വിവാഹ ക്ഷണക്കത്തുകള്‍ അയക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് തട്ടിപ്പ് സംഘത്തിന്‍റെ നീക്കം. ഇത് തിരിച്ചറിഞ്ഞ ഹിമാചല്‍പ്രദേശ് പൊലീസ് വിവാഹ ക്ഷണക്കത്തുകളുടെ പേരിലുള്ള തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്…

Read More

‘ആ പരാതിയും പരിഹരിച്ചു, ഇനി വീഡിയോ കോൾ കൂടുതൽ ക്ലിയറാകും’; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

ദില്ലി: ഇവിടെ വെളിച്ചമില്ല, വീഡിയോക്ക് ക്ലാരിറ്റി ഇല്ല എന്ന പേരിൽ ഇനി വീഡിയോ കോൾ ചെയ്യുമ്പോൾ ക്യാമറ അങ്ങോട്ടുമിങ്ങോട്ടും മാറ്റി കഷ്ടപ്പെടേണ്ട. ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ ആവതരിപ്പിച്ച് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും.  ‘ലോ ലൈറ്റ് മോഡ്’ അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ…

Read More

വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും

വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച മാറ്റം. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ അനുവദിക്കുന്നു. ബാക്ക് ഗ്രൗണ്ട് ഓപ്ഷൻ വഴിയും വാട്സ്ആപ്പ് കോൾ ആസ്വാദ്യകരമാക്കാൻ കഴിയും. ബാക്ഗ്രൗണ്ട് ഓപ്ഷനിൽ ലഭിക്കുന്ന ബ്ലർ ഓപ്ഷൻ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ ഒന്നാണ്. ഏതെങ്കിലും മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോഴോ മറ്റ് ഒദ്യോ​ഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴോ ബ്ലർ ഓപ്ഷൻ…

Read More

വാട്ട്‌സ്ആപ്പ് പോലുള്ള മെസേജിങ് ആപ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്‌സുകള്‍ നല്‍കുന്നത് വിലക്കി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പഠനസംബന്ധമായ വിവരങ്ങളും നോട്ട്‌സുകളും നല്‍കുന്നതില്‍ വിലക്കേര്‍പ്പെടുത്തി ഹയര്‍സെക്കന്ററി അക്കാദമിക് വിഭാഗം സര്‍ക്കുലര്‍ ഇറക്കി. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പെടെയുള്ള പഠനസംബന്ധമായ കാര്യങ്ങള്‍ വാട്‌സ് ആപ്പ് പോലുള്ള മെസേജിങ് ആപ്പുകള്‍ വഴി നല്‍കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ബാലാവകാശ കമ്മീഷന് രക്ഷക്കര്‍ത്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹയര്‍ സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയ്ന്റ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. വാട്ട്‌സ്ആപ്പ് പോലുള്ള മെസേജിങ് ആപ്പുകള്‍ വഴി നോട്ട്‌സ് ഉള്‍പ്പെടെ…

Read More

സ്‌പാം മെസേജുകള്‍ ഇനി തലവേദനയാവില്ല; തകര്‍പ്പന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് പുതിയ സുരക്ഷാ ഫീച്ചറുകള്‍ കൊണ്ടുവരുന്നു. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യുന്ന (Block Unknown Account Messages) സംവിധാനമാണ് ഇതിലൊന്ന്. ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഈ ഓപ്ഷന്‍ വാട്‌സ്ആപ്പില്‍ ലഭിച്ചുകഴിഞ്ഞു.  അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകളില്‍ നിന്ന് യൂസര്‍മാരെ സംരക്ഷിക്കുന്ന ഫീച്ചര്‍ ബീറ്റ വേര്‍ഷനില്‍ അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ തരംതിരിക്കും. എന്നാല്‍ ഇതിനായി സെറ്റിംഗ്‌സില്‍ ചെന്ന് ഫീച്ചര്‍ ഇനാബിള്‍ ചെയ്യേണ്ടതുണ്ട്….

Read More
Back To Top