ഇസ്രയേലിനെ സഹായിച്ചാല്‍, പ്രത്യാഘാതം ഗുരുതരം; അറബ് ലോകത്തെ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാന്‍

ന്യൂഡല്‍ഹി: മധ്യപൂർവേഷ്യയിൽ നിലവിൽ തുടരുന്ന സംഘർഷത്തിൽ ഇസ്രയേലിനെ സഹായിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറബ് ലോകത്തെ യു.എസ് സഖ്യകക്ഷികളോട് ഇറാന്‍. യുഎസ് സൈനികർക്ക് താവളമൊരുക്കുന്ന, ​എണ്ണശേഖരമുള്ള ​സമ്പന്ന ഗൾഫ് രാഷ്ട്രങ്ങളെയാണ് ഇറാൻ താക്കീത് ചെയ്തിരിക്കുന്നത്. തങ്ങളുടെ പ്രദേശങ്ങളോ വ്യോമമേഖലയോ ഉപയോഗിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം ഇസ്രയേലിന് നേര ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയും പ്രധാന കമാൻഡർമാരും…

Read More

ഇന്ത്യക്കാര്‍ ലെബനന്‍ വിടണം; അവിടെ തുടരുന്നവര്‍ അതീവജാഗ്രത പാലിക്കണം -ഇന്ത്യന്‍ എംബസി

ബയ്‌റുത്ത്: ഇസ്രയേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ളസംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാ​ഗ്രതാ നിർദേശം നൽകി ലെബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിര്‍ദേശിച്ചു. സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനലിലേക്ക് യാത്ര ചെയ്യരുത്. ലെബനനിലുള്ളവര്‍ രാജ്യം വിടണമെന്നും ഏതെങ്കിലും കാരണത്താല്‍ ലെബനനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍…

Read More

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു; മരിച്ചവരില്‍ 35 പേര്‍ കുഞ്ഞുങ്ങള്‍

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1645ഓളം പേര്‍ക്ക് പരുക്കേറ്റെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്. ഹിസ്ബുല്ല ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക…

Read More

തിരിച്ചടിച്ച് ഹിസ്ബുള്ള; 12ഓളം മിസൈലുകള്‍ വിക്ഷേപിച്ചു, നാന്നൂറോളം ആക്രമണങ്ങള്‍ നടത്തി ഇസ്രയേല്‍

ബെയ്‌റൂട്ട്: ഇസ്രയേല്‍ സ്‌ഫോടന പരമ്പരകള്‍ക്കിടയില്‍ തിരിച്ചടിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ റാമത് ഡാവിഡ് എയര്‍ബേസില്‍ 12ഓളം മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. ലെബനനിലെ തുടര്‍ച്ചയായ പേജര്‍, വാക്കി-ടോക്കി സ്‌ഫോടന പരമ്പരയ്ക്ക് മറുപടിയാണ് ഇന്നത്തെ ആക്രമണമെന്ന് ഹിസ്ബുള്ള പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ 60 വയസുള്ള ഒരാള്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ സൈന്യത്തിന്റെ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് മറുപടി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിഭാഗം മിസൈലുകള്‍ തങ്ങള്‍ തടഞ്ഞതായും ആക്രമണത്തെ കുറിച്ചുള്ള അവലോകനം…

Read More

ലെബനനെ ലക്ഷ്യംവെച്ച് ഇസ്രയേൽ, പരിഹാരം അനിവാര്യമെന്ന് യു.എസ്; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ടെൽ അവീവ്: പേജർ, വാക്കിടോക്കി സ്ഫോടനപരമ്പരകൾക്കുപിന്നാലെയുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളിൽ പശ്ചിമേഷ്യ സമ്പൂർണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി പടരുന്നു. വിഷയത്തിൽ നയതന്ത്ര പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യു.എസ് പ്രതികരിച്ചു. യുദ്ധം രൂക്ഷമാകുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലൻ്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കാര്യമായ അപകടസാധ്യത മുന്നിലുണ്ട്. വടക്കൻ ഇസ്രയേലിലുള്ളവർ അവരുടെ വീടുകളിലേക്ക്…

Read More
Back To Top