സ്‌കൂള്‍ കലോത്സവം; വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ക്ക് കര്‍ശന വിലക്ക്

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവങ്ങളിലെ വിധി നിര്‍ണയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണം. വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ റവന്യൂ കലോത്സവങ്ങളിലെ വിധിനിര്‍ണയങ്ങള്‍ക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.വിധിയില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും കുട്ടികളെ വേദിയിലും റോഡിലും ഇരുത്തി പ്രതിഷേധിച്ചാല്‍ കേസെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അധ്യാപകര്‍ക്കും പരിശീലകര്‍ക്കുമെതിരെ കേസെടുക്കുമെന്നാണ് അറിയിപ്പ്. സമ്മാനം കിട്ടിയാല്‍ നല്ല വിധി കര്‍ത്താക്കള്‍, കിട്ടിയില്ലെങ്കില്‍ മോശം വിധി കര്‍ത്താക്കള്‍. ഇത്തരത്തില്‍ ആരോഗ്യകരമല്ലാത്തതും ജനാധിപത്യപരവുമല്ലാത്ത പ്രവൃത്തികള്‍…

Read More

വന്ന വഴി മറക്കരുത്; ‘കുറച്ചുസിനിമയും കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം’; നടിക്കെതിരെ വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട്…

Read More

‘എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്, സന്ദേശം വ്യാജം’; കുടുങ്ങരുതെന്ന് മന്ത്രി

പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചരണം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും മന്ത്രി അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് വാട്ട്സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. വാട്ട്സ്ആപ്പ് മെസ്സേജ് വഴി രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് പ്രചരണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ…

Read More

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; കര്‍ശന നിര്‍ദേശങ്ങൾ

തിരുവനന്തപുരം: ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് സംബന്ധിച്ച  ആവശ്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുത്. ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം…

Read More

‘പണമില്ലാത്ത കാരണത്താൽ ഒരു കുട്ടിയെപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുത്’: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. സ്കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന്…

Read More

‘കുട്ടികളുടെ തന്തയ്ക്ക് വിളിച്ചാലോ?’; സുരേഷ് ​ഗോപിയെ കായികമേളയ്ക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന പരിസരത്ത് സുരേഷ് ​ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിയ്ക്കുമെന്ന് ഭയമുണ്ട്. എന്തും വിളിച്ചുപറയുന്നയാളാണ് സുരേഷ് ​ഗോപി. ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോ​ഗത്തിൽ മാപ്പുപറഞ്ഞാൽ സുരേഷ്​ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഐക്യകേരള രൂപീകരണത്തിനുശേഷം ഒരുപാട് സംഭവവികാസങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പക്ഷേ ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന് വിളിക്കുന്നത് ഇതാദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. അത് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രിക്ക് എവിടെ വേണമെങ്കിലും പോകാനുള്ള അധികാരവും അവകാശവുമുണ്ട്. പക്ഷേ…

Read More
Back To Top