
ആധാർ ഇതുവരെ പുതുക്കിയില്ലേ? 10 ദിവസം കഴിഞ്ഞാൽ പണം നൽകേണ്ടി വരും, സൗജന്യമായി എങ്ങനെ ചെയ്യാം?
ആധാർ കാർഡ് എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന രേഖകളിൽ ഒന്നാണ്. തിരിച്ചറിയൽ രേഖയായി ആധാർ പ്രധാനമായും ഉപയോഗിക്കപ്പെടുന്നുണ്ട്. സർക്കാർ സേവങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ ഇപ്പോൾ കുട്ടികൾക്ക് മുതൽ മുതിർന്ന പൗരന്മാർക്ക് വരെ ആധാർ ആവശ്യമാണ്. ഇനി നിലവിലുള്ള ആധാർ പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ളത് ആണെങ്കിൽ അത് പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെടുന്നുണ്ട്. ആധാർ കാർഡ് സൗജനമായി പുതുക്കാൻ അവസരമുണ്ട്. 2016-ലെ ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച്, ഒരു…