സ്കൂളിൽ വച്ച് ഫേഷ്യൽ മസാജ് ചെയ്യുന്ന വീഡിയോ എടുത്തതിന് ടീച്ചറെ കടിച്ച് പരിക്കേൽപ്പിച്ച് ഹെഡ്മിസ്ട്രസ്; വിവാദം

ക്ലാസ് സമയത്ത് പചകപ്പുരയിലിരുന്ന് ഫേഷ്യല്‍ മസാജ് ചെയ്ത പ്രിന്‍സിപ്പാളിന്‍റെ വീഡിയോ എടുത്ത ടീച്ചറെ, പ്രിന്‍സിപ്പള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. യുപിയിലെ ഉന്നാവോയിലാണ് ഈ വിചിത്രമായ സംഭവം. ഉന്നാവോയിലെ ബിഘാപൂർ ബ്ലോക്കിലെ ദണ്ഡാമൗ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സംഗീത സിംഗ്, സ്കൂൾ സമയത്ത് സ്കൂളിന്‍റെ പാചകപ്പുരയില്‍ ഇരുന്ന് മറ്റൊരു സ്ത്രീയെ കൊണ്ട് തന്‍റെ മുഖത്ത് സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് ചെയ്യുകയായിരുന്നു. ഈ സമയത്താണ് അതേ സ്കൂളിലെ മറ്റൊരു അധ്യാപിക പാചകപ്പുരയിലേക്ക് മൊബൈല്‍ കാമറ ഓണാക്കി ചെല്ലുന്നത്. …

Read More

സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞു; ഗാസിപുര്‍ അതിര്‍ത്തിയിൽ പൊലീസ് ബസ് കുറുകെയിട്ടു

ദില്ലി: സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിൽ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം.  രാവിലെ ഒമ്പതരയോടെയാണ് ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയിൽ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പൊലീസിന്‍റെ…

Read More

യുപിയിൽ നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾ മരിച്ചു, ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം

യുപിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം. ഗൂഗിൾ മാപ്പ് നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗൂഗിൾ മാപ്പിലേയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യംചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടമുണ്ടായത്. “ഞങ്ങളുടെ അഗാധമായ ദുഃഖം…

Read More

സംഭൽ സംഘർഷം: ​ഗാസിയാബാദിൽ വെച്ച് ലീഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്, മടങ്ങി എംപിമാർ

ദില്ലി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിംലീ​ഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്. ​ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരടങ്ങിയ 2 വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സംഭൽ സന്ദർശിക്കാൻ അനുമതി നൽകില്ലെന്നും മ‍ങ്ങിപ്പോകണമെന്നും പൊലീസ് ലീഗ് എംപിമാരോട് പറയുകയായിരുന്നു. തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് ഇടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, പിവി അബ്ദുൽ വഹാബ്, നവാസ് ഖനി തുടങ്ങിയ ലീഗ് എംപിമാർ…

Read More

ഷാഹി മസ്ജിദ് സര്‍വെയ്‌ക്കെതിരായ സംബാല്‍ പ്രതിഷേധം; നശിപ്പിച്ച പൊതുമുതലിന്റെ തുക പ്രതിഷേധക്കാരില്‍ നിന്ന് വാങ്ങുമെന്ന് യുപി സര്‍ക്കാര്‍

ഷാഹി മസ്ജിദിലെ സര്‍വെയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ സംബാലില്‍ നടന്ന അക്രമസംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. അക്രമത്തില്‍ നശിച്ച പൊതുമുതലിന്റെ പണം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പറയുന്നത്. പൊതുമുതലിന് നേരെ കല്ലെറിഞ്ഞവരുടെ ദൃശ്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പതിയ്ക്കുമെന്നും ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറിയിച്ചു. ഞാറയാഴ്ച പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസ് വെടിവയ്പ്പിലും തുടര്‍ന്നുള്ള അക്രമത്തിലും നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ…

Read More

സംഭാല്‍ സംഘര്‍ഷം: 25 പേരെ അറസ്റ്റു ചെയ്തു; സ്ഥലം സന്ദര്‍ശിച്ച് പ്രതിപക്ഷം

സംഭാല്‍: ഉത്തര്‍പ്രദേശിലെ സംഭാലില്‍ പളളി സര്‍വേയെത്തുടര്‍ന്ന് ഞായറാഴ്ച പ്രദേശവാസികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 25 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സമാജ്‌വാദി പാര്‍ട്ടി എം.പി സിയാ-ഉര്‍-റഹ്‌മാന്‍ ബാര്‍ഖ്, സംഭാല്‍ എം.എല്‍.എ ഇഖ്ബാല്‍ മഹമൂദിന്റ മകന്‍ സൊഹൈല്‍ ഇഖ്ബാല്‍ എന്നിവരെയും പ്രതികളായി ചേര്‍ത്തുകൊണ്ടാണ് കേസ് ഫയല്‍ ചെയ്തത്. ഇതിനു പിന്നാലെ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയുടെ 12 അംഗ സംഘം പ്രശ്‌നബാധിതസ്ഥലം സന്ദര്‍ശിച്ചു. കര്‍ശനമായ നിരോധന ഉത്തരവുകളും മുന്‍കൂര്‍ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരുടെ പ്രവേശന നിരോധനവും മറികടന്നാണ് പ്രതിപക്ഷത്തിന്റെ സന്ദര്‍ശനം….

Read More

സംഭാല്‍ ഷാഹിദ് മസ്ജിദ് വെടിവെപ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അയാനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ്ലിം യുവാക്കള്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ വെടിവെപ്പില്‍ സാരമായി പരിക്കേറ്റ യുവാവ് രാവിലെയോടെയും മരണപ്പെടുകയായിരുന്നു. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേക്കെതിരായുള്ള പ്രതിഷേധത്തിലിടയിലുണ്ടായ വെടിവെപ്പിലാണ് അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്….

Read More

പളളി സർവേയെത്തുടർന്ന് സംഘർഷം: മരണം നാലായി, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു, സ്കൂളുകള്‍ അടച്ചു

സാംഭാല്‍: ഉത്തര്‍പ്രദേശിൽ സംഭാൽ ജില്ലയിൽ മുസ്ലിം പളളി സർവേയെത്തുടർന്ന് പ്രദേശവാസികളും പോലീസും തമ്മിലുണ്ടായ സംഘർഷം തുടരുന്നു. നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. പ്ലസ്ടുവരെയുള്ള സ്‌കൂളുകള്‍ താല്‍കാലികമായി അടച്ചു. മുഗള്‍ രാജാക്കന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജാമ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പള്ളി സ്ഥിതിചെയ്യുന്നത് ഹിന്ദുക്ഷേത്രത്തിനുമുകളിലാണെന്ന വാദം പരിശോധിക്കാനായി കോടതി നിര്‍ദേശിച്ച സര്‍വേ ഞായറാഴ്ച പോലീസിന്റെ അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ നടത്തുന്നതിനിടെയാണ് പ്രദേശവാസികള്‍ സംഘര്‍ഷം തുടങ്ങിയത്. പ്രതിഷേധക്കാര്‍ കല്ലുകളുമായെത്തി സര്‍വേക്കാര്‍ക്കുനേരെ എറിയുകയായിരുന്നു….

Read More

ഉത്തർപ്രദേശിലെ സാംഭാലിൽ മസ്ജിദിന്റെ സർവേക്കിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ സാംഭാലിൽ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മസ്ജിദിന്റെ സർവേയുമായി ബന്ധപ്പെട്ടാണ് സംഘർഷം. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഭവത്തിൽ പോലീസുകാർക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ടവരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് പോലീസ് വ്യക്തമാക്കി. ഷാഹി ജുമാ മസ്ജിദ് യഥാർത്ഥത്തിൽ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയെ തുടർന്നാണ് ഷാഹി ജുമാ മസ്ജിദിലെ സർവേ നടത്തിയത്. ഈ മാസം 19ന് ആദ്യഘട്ടം സർവേ നടത്തിയിരുന്നു. രണ്ടാം ഘട്ട…

Read More

ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ വൻ തീപിടുത്തം; 10 നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളജിൽ വൻ തീപിടുത്തം. പത്ത് നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 37 കുട്ടികളെ രക്ഷപ്പെടുത്തി. നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 10.35ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച കുഞ്ഞുങ്ങൾ സംഭവ സമയത്ത് ഇൻകുബേറ്ററിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളോട് അനുശോചനമറിയിച്ചു. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Read More
Back To Top