
മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
മഹാരാഷ്‌ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈൻ 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ആരെ ജെവിഎൽആറിനും ബാന്ദ്ര കുർള കോംപ്ലക്‌സിനും ഇടയിലായി വരുന്ന മുംബൈ മെട്രോ ലൈൻ 3 ന്‍റെ 12.69 കിലോമീറ്റർ ദൂരമുള്ള പാതയാണ് തുറക്കുന്നത്. മെട്രോ പാതയ്ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആരെ…