
വൻ ഹിറ്റ്, റിലീസായിട്ട് 20 വർഷം, സ്ക്രീനിൽ സൂപ്പർ ഹിറ്റ് കോമ്പോ; രണ്ടാംവരവിന് ഉദയഭാനുവും സരോജ്കുമാറും
സമീപകാലത്ത് സിനിമാ മേഖലയിൽ വന്നൊരു ട്രെന്റ് ആണ് റീ റിലീസുകൾ. മലയാളത്തിൽ ആദ്യമായൊരു സിനിമ റീ റിലീസ് ചെയ്യുന്നത് 2023ലാണ്. മോഹൻലാലിന്റെ സ്ഫടികം ആയിരുന്നു ഇത്. പിന്നാലെ നിരവധി സിനിമകൾ ഇത്തരത്തിൽ പുറത്തിറങ്ങി. ഇക്കൂട്ടത്തിലേക്ക് പുതുവർഷത്തിലും ഒരു സിനിമ എത്തുകയാണ്. ഇരുപത് വർഷം മുൻപ് മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ‘ഉദയനാണ് താരം’ ആണ് റീ റിലീസിന് ഒരുങ്ങുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം സിനിമയ്ക്കുള്ളിലെ…