തൃശൂരിലെ യുവാവിന്റെ കൊലപാതകം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്: 14കാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലം

പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയതിന് കാരണം പ്രതികൾ കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നെന്ന് പൊലീസ്. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. ഇന്നലെ രാത്രി 8:45 നായിരുന്നു സംഭവം. കഞ്ചാവിന്റെ മണം വന്നതിനെത്തുടർന്ന് ലിവിൻ ഇത് ചോദ്യം ചെയ്ത് കുട്ടികളെ പേടിപ്പിക്കുവാൻ വേണ്ടി ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 14 വയസ്സുകാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക്…

Read More

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; പതിനാലും പതിനാറും വയസുള്ള കുട്ടികള്‍ കസ്റ്റഡിയില്‍

തൃശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ് (30) മരിച്ചത്. പതിനാലും പതിനാറും വയസുള്ള കുട്ടികളാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇവരെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തൃശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളും ലിവിനുമായി തർക്കമുണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ യുവാവിനെ കുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവ‍ർക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന്…

Read More

തൃശൂരിൽ മോഷണശ്രമത്തിനിടെ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

തൃശൂർ കുന്നംകുളത്ത് സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് ആർത്താറ്റ് സ്വദേശി സിന്ധു(55) കൊല്ലപ്പെട്ടത്. സിന്ധുവിന്റെ സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. അജ്ഞാതനായ യുവാവ് വീട്ടിലേക്ക് കയറി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സിന്ധുവിന്റെ ഭർത്താവ് വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് അരുംകൊല നടന്നത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു. ചീരംകുളത്തു…

Read More

തൃശൂർ നാട്ടിക അപകടം; ‘ലോറി ബോധപൂർവ്വം പിന്നോട്ടെടുത്ത് രണ്ടുപേരുടെ ദേഹത്തുകൂടി കയറ്റിയിറക്കി’; നിർണായക വെളിപ്പെടുത്തൽ

തൃശൂർ നാട്ടിക അപകടം നിർണായക വെളിപ്പെടുത്തലുമായി അപകടത്തിൽ പരിക്കേറ്റയാൾ. ബോധപൂർവ്വം പിന്നോട്ടെടുത്ത് രണ്ടുപേരുടെ ദേഹത്തുകൂടി കയറ്റിയിറക്കി എന്ന് പരിക്കേറ്റയാൾ പറയുന്നു. പരിക്കേറ്റ രമേശ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. ലോറി തന്റെ മകന്റെറെയും ഭാര്യയുടെയും ശരീരത്തിലൂടെ കയറ്റിയിറക്കി. ലോറി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അവർ രണ്ടു പ്രാവശ്യം പുറകോട്ട് എടുത്തുവെന്ന് രമേശ് പറഞ്ഞു. ലോറി പുറകോട്ട് എടുത്തപ്പോഴാണ് രണ്ടു ജീവനുകൾ നഷ്ടമായത്. ലോറി ബോധപൂർവം പുറകോട്ട് എടുക്കാതിരുന്നായിരുന്നെങ്കിൽ രണ്ടു ജീവനുകൾ നഷ്ടമാകില്ലായിരുന്നുവെന്ന് രമേശ് പറഞ്ഞു. പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ…

Read More

തൃശൂർ വാഹനാപകടം; വാഹനം ഓടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ; ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നു. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസില്ല. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. തുടർന്ന് മദ്യലഹരിയിൽ അലക്സ് വാഹനം ഓടിക്കുകയായിരുന്നു. നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ…

Read More

അതിദാരുണം: തൃശൂർ നാട്ടികയിൽ മദ്യ ലഹരിയിൽ ക്ലീനർ ഓടിച്ച ലോറി പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു

തൃശൂർ: തൃശൂർ നാട്ടികയിൽ മദ്യ ലഹരിയിൽ ക്ലീനർ ഓടിച്ച തടി ലോറി പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്ക് വഴിയരികിൽ ഉറങ്ങി കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചതിൽ രണ്ട് പേർ കുട്ടികളാണ്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച ക്ലീനർ അലക്‌സും ഒപ്പം ഉണ്ടായിരുന്ന ഡ്രൈവർ ജോസും അറസ്റ്റിലായി. പുലർച്ചെ നാല് മണിക്കായിരുന്നു അപകടം. നാട്ടികയിൽ ദേശീയ പാതയുടെ പണി നടക്കുന്ന റോഡിലാണ് അപകടം ഉണ്ടായത്. ദേശീയ പാതയിൽ ബാരിക്കേഡ് വെച്ച് മറച്ച സ്ഥലത്തു ഉറങ്ങുകയായിരുന്ന…

Read More

പി വി അൻവറിന് മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരണം

തൃശ്ശൂർ ദേശമംഗലം പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് പിവി അൻവറിന് സ്വീകരണം നൽകിയത്. അൻവറിനെ സ്വീകരിച്ച് ഓഫീസിൽ ഇരുത്തുകയും പ്രദേശത്തെ പ്രാദേശിക വിഷയങ്ങൾ ലീഗ് നേതാക്കൾ ചർച്ചചെയ്യുകയും ചെയ്തു. പി വി അൻവറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറും ലീഗ് ഓഫീസിൽ എത്തിയിരുന്നു. ഇന്നലെ വൈകുന്നേരം 6.30 മുതൽ 8 മണി വരെ പി വി അൻവർ ലീഗ് ഓഫീസിൽ ചെലവഴിച്ചതിന്റെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ലീഗ് നേതാവും…

Read More

തൃശ്ശൂരിലെ ATM കവര്‍ച്ച: പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍, പോലീസ് വെടിയുതിര്‍ത്തു, ഒരാള്‍ മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കലിന് സമീപമാണ് ആറം​ഗ സംഘം പോലീസിന്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റുമരിച്ചു. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. മോഷണത്തിനായി ഉപയോ​ഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം. എസ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്‌നാട് പോലീസില്‍നിന്ന്…

Read More
Back To Top