
നടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയെക്കാൾ മോശം അവസ്ഥ ഉണ്ടാകും
ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് നടന് ലഭിച്ച ഭീഷണി സന്ദേശം. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാനാണ് ഈ പണം നൽക്കേണ്ടതെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നു. മുംബൈ ട്രാഫിക് പൊലീസിൻ്റെ വാട്സാപ്പ് നമ്പറിലേക്കോണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ബാബാ സിദ്ദിഖിയുടെ…