
വിവാദ അഭിമുഖത്തിൽ ദി ഹിന്ദു വിശദീകരണം തള്ളി മുഖ്യമന്ത്രി;’പിആർ ഏജൻസിയെ ഞാനോ സർക്കാരോ ചുമതലപ്പെടുത്തിയിട്ടില്ല’
തിരുവനന്തപുരം: ‘ദി ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഞാനോ സർക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജൻസിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദി ഹിന്ദുവിലെ അഭിമുഖത്തിന് പിആർ ഏജൻസി ഉപയോഗിച്ചതുൾപ്പെടെയുള്ള വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്‍റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേരായിരുന്നു. പിന്നീട് ഒരാള്‍ എത്തി. അയാള്‍…