എന്നെയോർത്ത് കരയരുത്, എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം’; ​ഗസ്സയിൽ കൊല്ലപ്പെട്ട 10വയസുകാരിയുടെ വിൽപ്പത്രം

ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനേഴായിരത്തിനും മുകളിലാണ്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു പത്തുവയസുകാരി എഴുതിവെച്ച വിൽപ്പത്രം ലോകമനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നതാണ്. റഷയെന്ന പെൺകുട്ടിയുടെ വിൽപത്രമാണ് നൊമ്പരമായിരിക്കുന്നത്. തന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് നൽകണമെന്നും സഹോദരനോട് ദേഷ്യപ്പെടരുതെന്നും റഷയുടെ വിൽപ്പത്രത്തിൽ പറയുന്നു. “ഞാൻ മരിച്ചുപോയാൽ എന്നെയോർത്ത് കരയരുത്. എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം. എനിക്ക് മാസം തരുന്ന 50 ഷെകലിന്റെ പോക്കറ്റ് മണിയിൽ 25 ഷെകൽ വീതം അഹമ്മദിനും റഹാരിനുമായി നൽകണം. എന്റെ സഹോദരൻ അഹമ്മദിനോട് ദേഷ്യപ്പെടരുത്…അവനൊരു പാവമാണ്” റഷയെന്ന പത്തുവയസുകാരി…

Read More

കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ്, വിവാദം; പിന്നാലെ ഇടപെട്ട് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി. അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദ്ദേശിച്ചു. കെഎസ്ആർടിസി സിഎംഡിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിഎംഡി തന്നെയാണ് സർക്കുലർ ഇറക്കിയത്. സിഎംഡി ഇറക്കിയ സർക്കുലറിൽ സിഎംഡിയോട് തന്നെ അന്വേഷണം നടത്താനാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്….

Read More
Back To Top