യുഎഇ ഡ്രൈവിങ് ലൈസന്‍സുണ്ടോ? പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ അമേരിക്കയിലും വാഹനമോടിക്കാം

അബുദാബി: യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ തന്നെ ഇതിന് അനുമതി ലഭിക്കുകയും ചെയ്യും. യുഎഇയും ടെക്സസും ഡ്രൈവിങ് ലൈസൻസുകൾ പരസ്പരം അംഗീകരിച്ചതോടെയാണ് ഇത്.  ഇതിനായുള്ള ധാരണാപത്രം യുഎഇ ആഭ്യന്തരമന്ത്രാലയവും ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റും ഒപ്പുവെച്ചു.  ടെക്സസിലെ ഡ്രൈവിങ് ലൈസന്‍സിന് യുഎഇയിലും അംഗീകാരം ലഭിക്കും. രണ്ട് സ്ഥലങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നടപടിക്രമങ്ങളും യാത്രയും എളുപ്പമാക്കാന്‍ വേണ്ടിയാണിത്. 

Read More
Back To Top