‘സഹോദരനാണ്, കൂടെയുണ്ടാകും, സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കും’; പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതി വിജയ്

സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുറന്ന കത്തുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കുമെന്ന് വിജയ് ഉറപ്പുനൽകി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഏത് സാഹചര്യത്തിലും നിങ്ങളെ സംരക്ഷിക്കുമെന്നും വിജയ് പറഞ്ഞു. സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കണമെന്നും വിജയ് കത്തിൽ പറയുന്നു. അണ്ണാ യൂണിവേഴ്സിറ്റിയിലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് വിജയ് പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതിയത്. നേരത്തെ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി…

Read More

സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തേക്ക് റിവ്യൂ നിരോധിക്കണം; തമിഴ് സിനിമാ നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍

തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ സോഷ്യല്‍ മീഡിയയില്‍ റിവ്യൂ ചെയ്യുന്നത് മൂന്ന് ദിവസത്തേക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (ടി.എഫ്.എ.പി.എ) മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കി. തമിഴ്നാട്ടില്‍ സമീപകാലത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് സിനിമകളായ രജിനികാന്തിന്റെ വേട്ടയ്യനും കമല്‍ ഹാസന്റെ ഇന്ത്യന്‍ 2വും എല്ലാം വിചാരിച്ച രീതിയില്‍ തിയേറ്ററുകളില്‍ നിന്ന് കളക്ഷന്‍ നേടിയിരുന്നില്ല. അതിന് പിന്നാലെ ഇറങ്ങിയ സൂര്യ ചിത്രം കങ്കുവയും തിയേറ്ററില്‍ തകര്‍ന്നടിയുകയായിരുന്നു. ഈ ചിത്രത്തിന്റെ ആദ്യ ഷോ പൂര്‍ത്തിയാകുന്നതിന് മുമ്പ്…

Read More

ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 പേർ മരിച്ചു

ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 പേർ മരിച്ചു. തിരുവണ്ണാമലൈയിൽ മൂന്ന് പേരും വെല്ലൂരിൽ ഒരാളും മരിച്ചു. വിഴുപ്പുറത്തു ട്രാക്കിൽ വെള്ളം കയറിയതിനാൽ 10 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. തിരുവണ്ണാമലൈയിൽ ഇന്നലെ അതിശക്തമായ മഴയാണ് പെയ്തത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കുറഞ്ഞ പുതുച്ചേരിയിലും വിഴുപ്പുറത്തും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിതുടങ്ങി. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതിയും നെറ്റ്‍വർക്ക് സംവിധാനവും ഇല്ല. വിഴിപ്പുറം അടക്കമുള്ള ജില്ലകളിൽ ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ…

Read More

ഫെഞ്ചല്‍ വൈകുന്നേരത്തോടെ കരതൊടും; തമിഴ്നാട്ടിൽ കനത്ത മഴ, ചെന്നൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫെഞ്ചല്‍ ചുഴലിക്കാറ്റായി മാറി കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. ശനിയാഴ്ച വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം തൊടുമെന്ന് കണക്കുകൂട്ടുന്ന ഫെഞ്ചലിന് മണിക്കൂറില്‍ 90 കി.മി വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെ ചൈന്നൈ വിമാനത്താവളം ശനിയാഴ്ച രാത്രി ഏഴ് മണിവരെ താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്-പുതുച്ചേരി തീരത്തെ കാരയ്ക്കലിനും മഹാബലി പുരത്തിനുമിടയ്ക്ക് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ…

Read More

അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. കര്‍പ്പഗം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രഭുവാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. അമാനുഷിക ശക്തിയുണ്ടെന്ന അവകാശവാധത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ നിന്നും ചാടിയത്. അമാനുഷിക ശക്തിയുണ്ടെന്നും ഒരു ശക്തിക്കും…

Read More

ഇനി ദളപതിയാട്ടം;തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രിയുമായി നടന്‍ വിജയ്

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴക (ടിവികെ)ത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. വൈകിട്ട് നാലോടെ ജനസമുദ്രത്തിനിടയിലേക്ക് വിജയ് എത്തി. വേദിയിൽ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയര്‍ത്തി. ആരാധകരുടെയും പ്രവര്‍ത്തകരുടെയും വൻ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്….

Read More

ഭരണഘടനാ പദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കും; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍

തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ തമിഴ്‌നാട്ടിലെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്ന് മനപ്പൂര്‍വം ദ്രാവിഡ എന്ന പദം ഒഴിവാക്കിയെന്നാരോപിച്ച് തുടങ്ങിയ പോര് തുടരുകയാണ്.തനിക്കെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് സ്റ്റാലിന്‍ രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി നല്‍കി. ഗവര്‍ണര്‍…

Read More

‘നിങ്ങള്‍ വെറുപ്പ് തുപ്പിയാല്‍ തമിഴര്‍ തീ തുപ്പും’; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ കമല്‍ഹാസന്‍

ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റേയും ഹിന്ദി ദിനാചരണത്തിന്റേയും ഭാഗമായി തമിഴ് നാടിന്റെ ഔദ്യോഗിക ഗാനം ആലപിച്ചതില്‍ ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍. വിഷയത്തെച്ചൊല്ലി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മില്‍ പോര് മുറുകുന്നതിനിടെ എക്‌സിലൂടെയാണ് കമല്‍ഹാസന്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. രാഷ്ട്രീയം കണ്ട് ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയത് തമിഴ്‌നാടിനോടുള്ള അപമാനമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ദ്രാവിഡന് ദേശീയഗാനത്തില്‍ വരെ സ്ഥാനമുണ്ട്. ഗവര്‍ണര്‍ വെറുപ്പ് തുപ്പിയാല്‍ തമിഴര്‍ തീ…

Read More
Back To Top