
‘സ്ത്രീകളെ കാണുന്ന വിധത്തിൽ ജനാലകൾ പാടില്ല, വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കണം’; വിചിത്ര ഉത്തരവുമായി താലിബാൻ
കാബൂൾ: കെട്ടിടങ്ങളുടെ ജനാലകളിലൂടെ സ്ത്രീകളെ കാണാൻ ഇടയാവരുതെന്ന വിചിത്ര ഉത്തരവുമായി താലിബാൻ. പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ സമീപത്ത് താമസിക്കുന്ന സ്ത്രീകളെ കാണുന്ന ജനാലകൾ ഉണ്ടാവരുത്. സ്ത്രീകളെ അയൽക്കാർ കാണാത്ത തരത്തിൽ എല്ലാ വീടുകൾക്കും മതിൽ വേണമെന്നും ഉത്തരവിൽ പറയുന്നു. പുതിയ കെട്ടിടങ്ങളിൽ സമീപത്തെ വീടുകളുടെ മുറ്റം, അടുക്കള, കിണറിന്‍റെ പരിസരം എന്നിങ്ങനെ സ്ത്രീകൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്ന വിധത്തിലുള്ള ജനാലകൾ പാടില്ല എന്നാണ് താലിബാൻ സർക്കാർ വക്താവ് അറിയിച്ചത്. സ്ത്രീകൾ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറിൽ…