സ്വിറ്റ്സർലാൻഡിൽ ‘ബുർഖാ ബാൻ’ പ്രാബല്യത്തിൽ; നിയമം തെറ്റിച്ചാൽ പിഴയൊടുക്കണം

ബേണ്‍: പൊതുയിടങ്ങളില്‍ മുഖാവരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്. നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളർ( ഏകദേശം 98000 രൂപയോളം) പിഴ ഈടാക്കാനാണ് തീരുമാനം. മുഖാവരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന നിയമം ജനങ്ങളുടെ കൂടി നിർദേശങ്ങൾ പരി​ഗണിച്ചാണ് സർക്കാർ നടപ്പിലാക്കിയിരുന്നത്. എല്ലാ വിധ മുഖാവരണങ്ങൾക്കും വിലക്കേർപ്പെടുത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യമെങ്കിലും ‘ബുർഖാ ബാൻ’ എന്ന പേരിലാണ് നിയമം പ്രചാരം നേടിയത്. 2021ലാണ് മുഖാവരണം നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നത്. വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ്…

Read More

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

രാജ്യത്ത് ബുർഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്‌സർലൻ‍‍ഡ്. 2025 ജനുവരി 1 മുതൽ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ഇതോടെ ബുർഖയും നിഖാബും പോലുള്ള മുഖാവരണങ്ങൾ നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സ്വിറ്റ്‌സർലൻഡും ചേരും. ദേശീയ സുരക്ഷ മുതൽ സാമൂഹിക ഐക്യം വരെയുള്ള വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം നടപ്പാക്കുന്നത്.2021ൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തിൽ വരുത്തുന്നത്. നേരത്തേ തുനീഷ്യ, ആസ്ട്രിയ, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, അടക്കം 16 രാജ്യങ്ങൾ ബുർഖ നിരോധനം നടപ്പാക്കിയിട്ടുണ്ട്….

Read More
Back To Top