ക്ഷേമപെൻഷൻ തട്ടിപ്പ്; പൊതുമരാമത്തു വകുപ്പിൽ കൂട്ട സസ്പെൻഷൻ; 31 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ പൊതുമരാമത്തു വകുപ്പിൽ കൂട്ട സസ്പെൻഷൻ. 31 പേരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി. അനധികൃതമായി ഇവർ പെൻഷൻ പറ്റിയതയി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടിക്ക് ഒരുങ്ങിയത്. അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം ഉദ്യോഗസ്ഥർ തിരിച്ചടയ്ക്കണം. പിഡബ്ല്യൂഡി ചീഫ് എഞ്ചിനിയർ ആണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന…

Read More

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പിൽ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിൽ 5000 മുതൽ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌.  വിവിധ വകുപ്പുകളിലായി 1458 ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ്‌ ധനവകുപ്പ്‌ നേരത്തെ…

Read More

‘ബിജെപിയില്‍ ചേര്‍ന്നാല്‍ ഈ വിലക്കെല്ലാം പിന്‍വലിക്കും’; രൂക്ഷമായി പ്രതികരിച്ച് ബജ്‌റംഗ് പുനിയ

ന്യൂഡല്‍ഹി: ഉത്തേജകക്കേസില്‍ നാലുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ രൂക്ഷമായി പ്രതികരിച്ച് ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയ. വിലക്ക് നേരിട്ടതില്‍ അദ്ഭുതമില്ലെന്നും ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ വിലക്ക് പിന്‍വലിക്കുമെന്നും പുനിയ പ്രതികരിച്ചു. ‘വ്യക്തിവൈരാഗ്യത്തിന്റെയും എനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെയും ഫലമാണ് ഈ നാല് വര്‍ഷത്തെ വിലക്ക്. വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് ഞങ്ങള്‍ നേതൃത്വം നല്‍കിയ പോരാട്ടത്തോടുള്ള പ്രതികാരമായാണ് ഈ നടപടി. ആ പോരാട്ടത്തില്‍ ഞങ്ങള്‍ അനീതിക്കും ചൂഷണത്തിനുമെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ബിജെപി സര്‍ക്കാരും ഫെഡറേഷനും ചേര്‍ന്ന് എന്നെ കുടുക്കാനും എന്റെ…

Read More

സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിച്ച സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ കർശന നടപടിക്ക് സർക്കാർ; ഉടന്‍ നോട്ടീസ് നല്‍കും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്‍ഷന്‍ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കര്‍ശന നടപടിയിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മുഴുവന്‍ പട്ടികയും കണ്ടാല്‍ ഞെട്ടുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മസ്റ്ററിങ് ഉള്‍പ്പടെ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്‍ഷന്‍ അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിനും നാണക്കേടാണ്. പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും. വിട്ടുവീഴ്ചയില്ലാത്ത നടപടി…

Read More

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്

ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും നാല് വര്‍ഷത്തേക്ക് വിലക്കുണ്ടായിരിക്കും. നാലുവര്‍ഷത്തേക്ക് ഇദ്ദേഹത്തിന് ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. വിദേശ പരിശീലനവും സ്വീകരിക്കാന്‍ സാധിക്കില്ല. വിലക്കിനെ നിയമപരമായി നേരിടാനാണ് ബജ്‌റംഗം പുനിയ ഒരുങ്ങുന്നത്.

Read More

‘ജീവിതത്തില്‍ ആദ്യമായാണ് സസ്പെന്‍ഷന്‍ കിട്ടുന്നത്, വാറോല കൈപ്പറ്റിയിട്ട് കൂടുതല്‍ സംസാരിക്കാം’, എന്‍ പ്രശാന്ത്

ജീവിതത്തില്‍ ആദ്യമായാണ് സസ്പെന്‍ഷന്‍ കിട്ടുന്നതെന്നും ചട്ടലംഘനം നടത്തിയിട്ടില്ലെന്നും പ്രതികരിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൈയില്‍ കിട്ടിയിട്ടില്ലെന്നും കിട്ടിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തില്‍ ആദ്യമായിട്ട് കിട്ടിയ സസ്‌പെന്‍ഷന്‍ ആണ്. ഇത്രയും കാലം സ്‌കൂളിലും കോളേജിലുമൊക്കെ പഠിച്ചിട്ടും അവിടുന്നൊന്നും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല – പ്രശാന്ത് പറഞ്ഞു. ഭരണഘടനയുടെ പരമാധികാരത്തിലാണ് താനെപ്പോഴും വിശ്വസിക്കുന്നതെന്നും ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ബോധപൂര്‍വം ഇതുവരെ ഒരു ചട്ടവും ലംഘിച്ചതായി അറിയില്ലെന്നും…

Read More

“ഇവന്‍ ചത്തതില്‍ സന്തോഷിക്കണം”; പുഷ്പന്റെ മരണത്തെ അപമാനിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍

മുവാറ്റുപുഴ: കൂത്തുപറമ്പ് രക്തസാക്ഷി പുഷപനെയും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെയും അപമാനിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോതമംഗലം ഗ്രേഡ് എസ്.ഐ. കെ.എസ്. ഹരിപ്രസാദിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 1993 ഫസ്റ്റ് ബി.എന്‍. ചങ്ങതിക്കൂട്ടം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ഹരിപ്രസാദിന്റെ അധിക്ഷേപ പരാമര്‍ശം. ‘ഇവന്‍ ചത്തതില്‍ സന്തോഷിക്കണം, വല്ലവനും പറയുന്നത് കേട്ട് പാര്‍ട്ടി, പാര്‍ട്ടി, എന്ന് കുരച്ചുചാടുന്നവര്‍ ചിന്തിക്കുക. അമ്മയുടെ അവിട്ടിലെ പാര്‍ട്ടി, ഇവന്‍ നരകിച്ചിട്ട് പാര്‍ട്ടി…

Read More
Back To Top