‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് ; മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവർ നേതൃത്വം നൽകും

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയിൽ. ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന കുടുംബ സംഗമം മുതിർന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം. ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഭരണസമിതി പിരിച്ചു വിട്ട പശ്ചാതലത്തിൽ താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്. 2500 ൽ അധിക ആളുകൾ…

Read More

ചോദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

തിരുവനന്തപുരം: വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ശേഷം മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. ഇവ വീഡിയോയിൽ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിക്കുകയും ചെയ്തു. വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ…

Read More

വഖഫിൽ വിവാദപ്രസ്താവനയുമായി സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും; ‘വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം’

കല്‍പ്പറ്റ: വഖഫിൽ വിവാദപ്രസ്താവനയുമായി ബിജെപി നേതാക്കൾ. വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറ‍ഞ്ഞു. ആ ബോര്‍ഡിന്‍റെ പേര് താൻ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത് ഷായുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്ന് വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു. ഇതേ വേദിയിൽ വെച്ച് തന്നെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും വഖഫ്…

Read More

മോദിയും അമിത് ഷായും നൽകിയത് ഒരേ നിർദ്ദേശം; സുരേഷ് ഗോപിയുടെ പ്രതീക്ഷ പാളി! ‘സിനിമാഭിനയത്തിന് അനുമതിയില്ല’

ദില്ലി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേള. തൃശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം. മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ മോദിയും അമിത് ഷായും നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്….

Read More

ആംബുലൻസിൽ പൂര നഗരിയിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്

തൃശ്ശൂര്‍: തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പടെ പ്രതികൾ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്…

Read More

‘കുട്ടികളുടെ തന്തയ്ക്ക് വിളിച്ചാലോ?’; സുരേഷ് ​ഗോപിയെ കായികമേളയ്ക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന പരിസരത്ത് സുരേഷ് ​ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിയ്ക്കുമെന്ന് ഭയമുണ്ട്. എന്തും വിളിച്ചുപറയുന്നയാളാണ് സുരേഷ് ​ഗോപി. ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോ​ഗത്തിൽ മാപ്പുപറഞ്ഞാൽ സുരേഷ്​ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഐക്യകേരള രൂപീകരണത്തിനുശേഷം ഒരുപാട് സംഭവവികാസങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പക്ഷേ ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന് വിളിക്കുന്നത് ഇതാദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. അത് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രിക്ക് എവിടെ വേണമെങ്കിലും പോകാനുള്ള അധികാരവും അവകാശവുമുണ്ട്. പക്ഷേ…

Read More

സിദ്ദിഖ് അടക്കം തിരികെവരും; കുറ്റം തെളിയുംവരെ ആരോപണ വിധേയര്‍ മാത്രമെന്ന് AMMAയില്‍ സുരേഷ് ഗോപി

കൊച്ചി: രാജിവെച്ചൊഴിഞ്ഞ അഭിനേതാക്കളുടെ കമ്മിറ്റിയെ തിരിച്ചു കൊണ്ടുവരണമെന്ന് എഎംഎംഎ യോഗത്തിൽ സുരേഷ് ഗോപി. മോഹൻലാൽ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും. സിദ്ദിഖ് അടക്കമുള്ളവർ സംഘടനയിലേക്ക് തിരികെ വരും. കുറ്റം തെളിയും വരെ അവർ ആരോപണവിധേയർ മാത്രമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അമ്മയിൽ പുതിയൊരു കമ്മിറ്റി വരും. ഇന്ന് അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഉത്തരവാദപ്പെട്ടവർ വരട്ടെ- സുരേഷ് ഗോപി പറഞ്ഞു. പ്രശ്നങ്ങളെത്തുടർന്ന് കമ്മിറ്റി രാജിവെക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ അവിടെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹൻലാൽ തന്നെ…

Read More

ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി; ‘ഗുണ്ടകൾ കാർ ആക്രമിച്ചു, രക്ഷിച്ചത് ഒരു രാഷ്ട്രീയവുമില്ലാത്തവർ’

തിരുവനന്തപുരം: തൃശ്ശൂര്‍ പൂര നഗരിയിലെത്താൻ ആംബുലന്‍സിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്നമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. സിബിഐയെ വിളിക്കാൻ ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.  തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറക്കാനുള്ള…

Read More

മാധ്യമങ്ങൾ ”പ്ലീസ് മൂവ് ഔട്ട്” ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സുരേഷ് ഗോപി

തൃശൂർ പൂരവിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മൂവ് ഔട്ട് എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു. ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം…

Read More

സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി പ്രവർത്തകൻ

കോട്ടയം: തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകന്റെ പരാതി. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പരാതിയയച്ചത്. പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ് കണ്ണൻ പായിപ്പാട് അയച്ച പരാതിയിലുള്ളത്. മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചെന്നും, പ്രവർത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നുമാണ് പരാതിയിലുള്ളത്.

Read More
Back To Top