
അബ്ദുൽ സത്താറിന്റെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കാസര്‍കോട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 4 ദിവസം കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതില്‍ മനംനൊന്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ശേഷം ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസര്‍കോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും. കര്‍ണാടക മംഗളുരു…