‘കാർ അമിതവേഗതയിലായിരുന്നില്ല; അപകട കാരണം അമിത ഭാരം’; ആലപ്പുഴ RTO

ആലപ്പുഴ കളർകോ‍‍ട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്ന് ആലപ്പുഴ ആർടിഒ. വാഹനത്തിന്റെ പഴക്കവും മഴയും അപകട കാരണമായെന്ന് ആർടിഒ മാധ്യമങ്ങളോട് പറഞ്ഞു. കാർ അമിത വേ​ഗതയിലായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനം ആരുടേതാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ആർടിഒ പറഞ്ഞു. 14 വർഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നു. റോഡിൽ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആർടിഒ പറഞ്ഞു. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവർക്ക് കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കും. ഒരു…

Read More

വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുമായി ഇൻഡിഗോ; പറക്കാം കുറഞ്ഞ നിരക്കിൽ

രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ വിദ്യാർത്ഥികൾക്കായി വമ്പൻ ഓഫർ ഒരുക്കുന്നു. ഇൻഡിഗോയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഫ്ലൈറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക നിരക്കുകളും ഓഫറുകളാണ് എയർലൈൻ അവതരിപ്പിച്ചിരിക്കുന്നത്. പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യാത്ര സുഗമമാക്കാനും ചെലവ് കുറയ്ക്കാനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇൻഡിഗോയുടെ പുതിയ ഓഫർ അനുസരിച്ച്, വിദ്യാർത്ഥികൾക്ക് ടിക്കറ്റ് റിസർവേഷനുകൾ പരിഷ്‌ക്കരണ ഫീസ് നൽകാതെ തന്നെ മാറ്റാൻ കഴിയും. കൂടാതെ അവർക്ക് അധികമായി 10 കിലോ ലഗേജ് സൗകര്യവും  ടിക്കറ്റ് നിരക്കിൽ  6% വരെ…

Read More

ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദനം

തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലെ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യാങ്കളി തടയാന്‍ എത്തിയ പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലെ കമന്റിനെ ചൊല്ലിയായിരുന്നു സംഘര്‍ഷമുണ്ടായത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത്തരം യോഗങ്ങള്‍ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം…

Read More

മംഗളൂരുവിൽ ബീച്ച് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ 2 പേ‌ർ അറസ്റ്റിൽ

കാസര്‍കോട്: മംഗളൂരു സോമേശ്വരയിലുള്ള റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൽ പൊലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽകുളം പ്രവർത്തിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്നലെ രാവിലെയാണ് മൈസൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചത്. ഒരാൾ കുളത്തിന്‍റെ ആറടിത്താഴ്ച്ചയുള്ള ഭാഗത്ത് അപകടത്തിൽപ്പെട്ടപ്പോൾ…

Read More

ക്ലാസിൽ സംസാരിച്ചു, കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച് പ്രധാനാധ്യാപിക; അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥികളുടെ വായിൽ ടേപ് ഒട്ടിച്ച് സ്കൂളിലെ പ്രധാനാധ്യാപിക. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളോടായിരുന്നു അധ്യാപികയുടെ ഈ ക്രൂരത. ഒരു പെൺകുട്ടി അടക്കം അഞ്ച് കുട്ടികളുടെ വായിലാണ് ടേപ് ഒട്ടിച്ചത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കളക്ടർക്ക് പരാതി നൽകി. തഞ്ചാവൂരിലെ ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. ക്ലാസ് റൂമിൽ സംസാരിച്ചതിന് സ്കൂളിലെ പ്രധാനാധ്യാപികയായ പുനിതയാണ് കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ചത്. നാല് മണിക്കൂറോളം കുട്ടികളെ ഇതേ രീതിയിൽ നിർത്തിയെന്നും…

Read More

ഉച്ച കഴിഞ്ഞതോടെ കടുത്ത ചുമയും ശ്വാസ തടസവും; തെലങ്കാനയിൽ 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ 

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു സ്കൂളിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വിദ്യാ‍ർത്ഥികൾക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഉച്ച കഴിഞ്ഞതോടെ വിദ്യാർത്ഥികൾക്ക് കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് 30 വിദ്യാർത്ഥികളെ പെഡ്ഡപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പെഡ്ഡപ്പള്ളിയിലുള്ള കസ്തൂർബാ ഗാന്ധി ഗേൾസ് വിദ്യാലയ എന്ന സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ശ്വാസ തടസം അനുഭവപ്പെട്ടത്. വിവരമറിഞ്ഞതോടെ രക്ഷിതാക്കൾ പരിഭ്രാന്തരായി സ്കൂളിലേയ്ക്ക് എത്തിയിരുന്നു. അടുത്തിടെ സ്കൂളിന് സമീപമുള്ള കൃഷിയിടങ്ങളിൽ കീടനാശിനി പ്രയോഗിച്ചിരുന്നുവെന്നും ഇതാകാം…

Read More
Back To Top