കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവർക്കെതിരെ കേസ്, ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.  കണ്ണൂര്‍ വളക്കൈയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ….

Read More

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥിക്ക് ദാരുണാന്ത്യം; 15 വിദ്യാർഥികൾക്ക് പരുക്ക്

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് കുറുമാത്തൂർ ചൊറുക്കള നാഗത്തിന് സമീപം വൈകീട്ട് 3.45ഓടെ അപകടത്തിൽപ്പെട്ടത്. നേദ്യ എസ്. രാജേഷ് ആണ് മരിച്ചത്. വളവിലൂടെ സഞ്ചരിക്കവെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 11 കുട്ടികൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും, മൂന്ന് കുട്ടികൾർ താലൂക്ക് ആശുപത്രിയിലും, ഒരാൾ പരിയാരം മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുള്ളത്.

Read More

പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടുകൊന്ന കേസ്: പ്രതിക്ക് വധശിക്ഷ

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ വിദ്യാര്‍ഥിനിയെ സ്റ്റേഷനില്‍വെച്ച് തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. 2022-ല്‍ ബി.കോം മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന സത്യയെ സെയ്ന്റ് തോമസ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷിനാണ്(25) പ്രത്യേക വനിതാ കോടതി ജഡ്ജി ജെ. ശ്രീദേവി വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 13-നായിരുന്നു സംഭവം. സി.ബി.സി.ഐ.ഡി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സതീഷ് കുറ്റവാളിയാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതി മൂന്നുവര്‍ഷത്തെ കഠിന തടവ് അനുഭവിക്കണം. 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രണയാഭ്യര്‍ഥന…

Read More

ഒറ്റ പെണ്‍കുട്ടി നയം നടപ്പിലാക്കാനൊരുങ്ങി ദല്‍ഹി സര്‍വകലാശാല

ന്യൂദല്‍ഹി: പി.ജി പ്രോഗ്രാമുകളില്‍ ഒറ്റ പെണ്‍കുട്ടി നയം നടപ്പിലാക്കാനൊരുങ്ങി ദല്‍ഹി സര്‍വകലാശാല. 2025-26 അക്കാദമിക് വര്‍ഷത്തില്‍ ഒറ്റ പെണ്‍കുട്ടിക്ക് ഓരോ ബിരുദാനന്തര കോഴ്‌സിലും ഒരോ സീറ്റ് സംവരണം ചെയ്യാനാണ് പദ്ധതി. പദ്ധതി നടപ്പിലാക്കാന്‍ ഇന്ന് നടക്കുന്ന അക്കാദമിക് യോഗത്തില്‍ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിവാഹിതരായ പെണ്‍കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.2023-24 അധ്യയന വര്‍ഷത്തില്‍ ഒറ്റക്കുട്ടി നയം കൊണ്ടുവന്നിരുന്നു. ഈ പദ്ധതി പ്രകാരം 764 വിദ്യാര്‍ത്ഥികള്‍ക്ക് 69 കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നു….

Read More

ചെന്നൈയില്‍ ക്യാമ്പസിനുള്ളില്‍ വെച്ച് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം

ചെന്നൈ: അണ്ണാസര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയെ ക്യാമ്പസിനുള്ളില്‍ വെച്ച് രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ കേസെടുത്ത് കോട്ടൂര്‍പുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് പെണ്‍കുട്ടി സുഹൃത്തിനൊപ്പം പള്ളിയില്‍ പോയിരുന്നു. ഇതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് സംഭവം. ക്യാമ്പസിനുള്ളില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒരുമിച്ചിരിക്കുകയായിരുന്ന ഇരുവരെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയതിന് ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read More

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം; കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മാനേജ്‌മെന്റിന് എതിരെ പരാതി

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമത്തില്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മാനേജ്‌മെന്റിന് എതിരെ പരാതി. വിദ്യാര്‍ഥിനിയുടെ ബന്ധു ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ വാര്‍ഡനെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ആശുപത്രി MD ഷംസുദീന്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഹോസ്റ്റല്‍ വാര്‍ഡന്റെയും, ആശുപത്രി മാനേജ്‌മെന്റിന്റെയും മാനസിക പീഡനം മകള്‍ പരാതിപ്പെട്ടിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുക്കുന്നില്ല എന്ന് ആരോപിച്ച്…

Read More

ആശുപത്രിയിലെ പ്രശ്നങ്ങൾ മകൾ മുൻപും അറിയിച്ചിരുന്നു, കുറച്ചു ദിവസം കൂടി പിടിച്ചു നിൽക്കാൻ പറഞ്ഞതാണ്; മൻസൂർ ആശുപത്രിയ്‌ക്കെതിരെ പെൺകുട്ടിയുടെ അമ്മ

ഹോസ്റ്റൽ വാർഡൻ മകളോട് മോശമായിട്ടാണ് പെരുമാറിയിരുന്നതെന്ന് കാസർഗോഡ് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ അമ്മ ഓമന സദൻ. ആശുപത്രിയിലെ പ്രശ്നങ്ങൾ മകൾ മുൻപും തന്നോട് പറഞ്ഞിരുന്നു, കുറച്ചു ദിവസം കൂടി പിടിച്ചു നിൽക്കാൻ പറഞ്ഞിരുന്നതാണ് അവസാനമായി മകളോട് ഒരുവാക്ക് പ്പോലും തനിക്ക് സംസാരിക്കാൻ സാധിച്ചില്ലെന്നും ചൈതന്യയുടെ അമ്മ വ്യക്തമാക്കി. ചൈത്യയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ചികിത്സയ്ക്കിടെ കുട്ടിയ്ക്ക് പനി കൂടി ബാധിച്ചിരിക്കുകയാണ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അമ്മ പറഞ്ഞു. മംഗലാപുരത്തെ സ്വകാര്യ…

Read More

ദുബൈയിലെ മംസാർ ബീചിൽ കാസർകോട് സ്വദേശിയായ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു

ദുബൈ: മംസാർ ബീചിൽ കാസർകോട് സ്വദേശിയായ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെങ്കള തൈവളപ്പ് സ്വദേശിയും ദുബൈയിൽ വസ്ത്ര വ്യാപരിയുമായ എ പി അശ്‌റഫ് – നസീമ ദമ്പതികളുടെ മകൻ മഫാസിനെ (15) യാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ കാണാതായത്.

Read More

അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. കര്‍പ്പഗം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രഭുവാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. അമാനുഷിക ശക്തിയുണ്ടെന്ന അവകാശവാധത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ നിന്നും ചാടിയത്. അമാനുഷിക ശക്തിയുണ്ടെന്നും ഒരു ശക്തിക്കും…

Read More

എന്‍ട്രന്‍സ് വിജയിക്കാനായില്ല; ഏഴാം നിലയില്‍നിന്ന് ചാടി പതിനേഴുകാരി ജീവനൊടുക്കി

ന്യൂഡല്‍ഹി: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പാസാവാനാകാത്തതില്‍ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹിയിലെ പി.എസ് ജാമിയ നഗറിലാണ് സംഭവം. എഴാം നിലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി ജെ.ഇ.ഇ (ജോയന്റ് എന്‍ട്രന്‍സ് എക്‌സാം) എഴുതിയിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല. പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പഠനഭാരവും പരീക്ഷയില്‍ പരാജയപ്പെട്ടതിലെ മനോവിഷവുംകാരണമാണ് ആത്മഹത്യയെന്ന് കത്തില്‍ പറയുന്നുണ്ട്. മാതാപിതാക്കള്‍ക്ക് എഴുതിയ കത്തില്‍ പരീക്ഷ വിജയിക്കാനാവാത്തതില്‍ തന്നോട് ക്ഷമിക്കണമെന്ന് എഴുതിയിട്ടുള്ളതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം…

Read More
Back To Top