
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20: ഓപ്പണർ പുറത്താകും, ടീമിൽ മൂന്ന് മാറ്റങ്ങൾ ഉറപ്പ്; ഇന്ത്യയുടെ സാധ്യതാ ടീം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തിനായി ഇന്ത്യ നാളെ സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോർട് പാര്‍ക്കിലിറങ്ങുമ്പോള്‍ രണ്ടാം ടി20 തോറ്റ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രണ്ടാം ടി20യില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണും റിങ്കു സിംഗും അഭിഷേക് ശര്‍മയും അടക്കമുള്ള ബാറ്റിംഗ് നിര നിരാശപ്പെടുത്തിയിരുന്നു. ബൗളിംഗ് നിരയില്‍ അര്‍ഷ്ദീപ് സിംഗും ആവേഷ് ഖാനും അവസാന ഓവറുകളില്‍ നിറം മങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന മൂന്നാം ടി20 ജയിച്ച് പരമ്പര…