ഓരോ കേസിലും 7 വർഷം കഠിന തടവ്, കാർവാർ എംഎൽഎക്ക് ആകെ 42 വർഷം ജയിൽ ശിക്ഷ, വിധി പ്രസ്താവത്തിലെ വിവരങ്ങൾ പുറത്ത്

ബംഗ്ളൂരു:  അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവും കാർവാർ എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിലിന് എതിരായ വിധി പ്രസ്താവത്തിലെ വിവരങ്ങൾ പുറത്ത്. ആറ് കേസുകളിലായി സതീഷ് സെയിലിന് 42 വർഷം ശിക്ഷ അനുഭവിക്കേണ്ടി വരും. ഓരോ കേസുകളിലും ഏഴ് വർഷം കഠിന തടവാണ് ശിക്ഷ. ഓരോ കേസിലെയും ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന വാചകവും കോടതി ഉത്തരവിൽ ഇല്ല. അതിനാൽ വിധി പ്രകാരം സതീഷ് സെയിലിനും മറ്റ് 6 പേർക്കും 42 വർഷം…

Read More

സ്വർണം കടത്തുന്നവരെ സർക്കാരിന് അറിയാം, എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത് കൊണ്ടാകും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും എന്താണ് അവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ആരാണ് സ്വര്‍ണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സര്‍ക്കാരിന് അറിയാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ‘സര്‍ക്കാരിന് അറിയാം ആരാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന്. സ്വര്‍ണ്ണം കടത്തി ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്ന് സര്‍ക്കാരിന് അറിയാം. ആരോപണങ്ങളില്‍ മുഖ്യമന്ത്രി തന്നെ മറുപടി…

Read More

മൂന്ന് പെട്ടികളിലായി 100 കിലോ സ്വർണം, ഒരു പെട്ടിയിൽ പണം; വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

ട്രിപ്പോളി: ലിബിയയിലെ മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 100 കിലോ സ്വർണവും 1.5 ദശലക്ഷം യൂറോയും പിടികൂടി. സ്വർണക്കട്ടികള്‍ കണ്ടെത്തിയത് മൂന്ന് സ്യൂട്ട്കേസുകളിലായാണ്. ഒരു സ്യൂട്ട് കേസിൽ പണവും കണ്ടെത്തി. അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. സ്വർണം കടത്താനുള്ള ശ്രമം മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്. മിശ്രാതയിൽ നിന്ന് തുർക്കിയിലേക്ക് പോവുന്ന വിമാനത്തിന്‍റെ സുരക്ഷാ പരിശോധനക്കിടെയാണ് സ്വർണം പിടികൂടിയത്.  തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ കിഴക്കുള്ള തുറമുഖ നഗരമാണ് മിസ്രാത. സ്യൂട്ട്കേസ് ഉടമകളെ അറസ്റ്റ്…

Read More
Back To Top