പോക്സോ കേസ്: കാസർകോട് സ്വദേശിയായ യൂട്യൂബർ മംഗലാപുരത്ത് പിടിയിൽ

കോഴിക്കോട്: വിദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം യൂട്യൂബര്‍ മുഹമ്മദ് സാലി (35) അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയായ സാലിയെ കൊയിലാണ്ടി പോലീസ് മംഗലാപുരത്തിലാണ് പിടികൂടിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നീ യൂട്യൂബ് ചാനലുകള്‍ നടത്തിയിരുന്നത് പ്രതിയാണ്. സംഭവത്തില്‍ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Read More
Back To Top