മംമ്തയെ കാണാതായതിന് പിന്നാലെ ‘ പുനർവിവാഹം എങ്ങനെ’യെന്ന് ഗൂഗിളില്‍ തിരഞ്ഞു, ഭർത്താവിനെതിരെ കൊലക്കുറ്റം

ന്യൂയോര്‍ക്ക്: അമേരിക്കയിൽ യുവതിയുടെ കാണാതായതിൽ ഭർത്താവിനെതിരെ  കൊലക്കുറ്റം ചുമത്തി. നേപ്പാൾ സ്വദേശിയായ 33 കാരൻ നരേഷ് ലഭട്ടിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഭാര്യ 28 കാരിയായ മംമ്ത കഫ്ലെ ഭട്ടിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ‘ഇണയുടെ മരണശേഷം നിങ്ങൾക്ക് എത്ര വേഗത്തിൽ പുനർവിവാഹം ചെയ്യാം’ എന്ന് നരേഷ് ഓൺലൈനിൽ തിരഞ്ഞതായും മംമ്തയെ കാണാതായതിന് തൊട്ടുപിന്നാലെ ഇയാൾ സംശയാസ്പദമായ വസ്തുക്കൾ വാങ്ങുന്നത് കണ്ടതായും പ്രോസിക്യൂട്ടർ അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്  സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രിൻസ് വില്യം…

Read More

വയനാട്ടിലെ ജനങ്ങളുടെ സമ്മർദ്ദം ഫലം കണ്ടു; വീണ്ടും തെരച്ചിൽ നടത്താമെന്ന് മന്ത്രി, ‘കേന്ദ്ര സമീപനത്തിൽ നിരാശ’

തിരുവനന്തപുരം: വയനാട്ടിൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി കെ രാജൻ. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. തെരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമാണെന്നും കൂടിയാലോചനകൾക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജൻ നിയമസഭയിൽ പറഞ്ഞു.  വയനാട് ദുരന്തത്തിൽ കേന്ദ്ര സമീപനത്തിൽ നിരാശ ഉണ്ട്. കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഇല്ല. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റിൽ നിവേദനം കൊടുത്തിരുന്നു. പക്ഷേ ഒന്നും…

Read More

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും ഓംപ്രകാശിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്നത് നിരവധി ലഹരിപ്പാർട്ടികൾ. 5 മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്ന് പൊലീസ്. കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളിൽ പാർട്ടികൾ സംഘടിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.

Read More

സിദ്ദിഖിനായി സംഘങ്ങളായി തിരിഞ്ഞ് വ്യാപക പൊലീസ് തെരച്ചിൽ, സിനിമാസുഹൃത്തുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചി: നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന്‍റെ വ്യാപക തെരച്ചിൽ. സംഘങ്ങളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ പൊലീസ് രാത്രി പരിശോധന നടത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച സംഭവമാണ് അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. 2016 ൽ സിനിമയിൽ അവസരം വാഗ്ദാനം തിരുവനന്തപുരത്തെ മസ്കറ്റ്…

Read More
Back To Top