
‘സാരി ഒന്നിന് 1,600 രൂപ വാങ്ങിയ കണക്ക് അറിയില്ല; കൈകാര്യം ചെയ്തത് ടീച്ചർമാർ’; വിശദീകരിച്ച് മൃദംഗ വിഷൻ
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് ഇടയിലെ അപകടത്തിൽ മൃദംഗ വിഷന് എതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ. പണമിടപാടുകൾ എല്ലാം ബാങ്ക് വഴിയാണ് നടന്നത്. പരിപാടിയിൽ നിന്ന് മൊത്തത്തിൽ മൂന്നര കോടി രൂപ സമാഹരിച്ചു. ജി എസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് മൂന്നര കോടി. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി. ജി എസ് ടി കിഴിച്ച് ഒരാളിൽ നിന്ന് 2900 വാങ്ങി. അതിൽ സാരിയുടെ…