
സ്ത്രീത്വത്തെ അപമാനിച്ചു; ബീന ആന്റണിക്കും സ്വാസികക്കുമെതിരെ കേസ്
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന യുവനടിയുടെ പരാതിയെ തുടർന്ന് സിനിമ, സീരിയൽ താരമായ ബീന ആന്റണി, പങ്കാളി മനോജ്, നടി സ്വാസിക എന്നിവർക്കെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്. കേസിൽ ബീന ആന്റണി ഒന്നാം പ്രതിയും പങ്കാളി മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. ആലുവ സ്വദേശിയായ നടിയെ താരങ്ങൾ യുട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന് നടി നെടുമ്പാശ്ശേരി പൊലീസ് സ്റ്റഷനിൽ പരാതി നൽകുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള…