ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യൻ ബാറ്റർ തിലക് വർമ്മ മൂന്നാമത്. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തിലക് വർമ്മ മൂന്നാമനായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. മലയാളി താരം സഞ്ജു സാംസണും റാങ്കിങ് മെച്ചപ്പെടുത്തി. പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ താരം 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് തിലകിന് മുന്‍പിലുള്ളത്. ടി20 റാങ്കിങ് ചരിത്രത്തില്‍ ആദ്യമായാണ് തിലക്…

Read More

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20: ഓപ്പണർ പുറത്താകും, ടീമിൽ മൂന്ന് മാറ്റങ്ങൾ ഉറപ്പ്; ഇന്ത്യയുടെ സാധ്യതാ ടീം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തിനായി ഇന്ത്യ നാളെ സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോർട് പാര്‍ക്കിലിറങ്ങുമ്പോള്‍ രണ്ടാം ടി20 തോറ്റ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രണ്ടാം ടി20യില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണും റിങ്കു സിംഗും അഭിഷേക് ശര്‍മയും അടക്കമുള്ള ബാറ്റിംഗ് നിര നിരാശപ്പെടുത്തിയിരുന്നു. ബൗളിംഗ് നിരയില്‍ അര്‍ഷ്ദീപ് സിംഗും ആവേഷ് ഖാനും അവസാന ഓവറുകളില്‍ നിറം മങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന മൂന്നാം ടി20 ജയിച്ച് പരമ്പര…

Read More

സഞ്ജുവാണ് പണി തന്നതെന്ന് മാര്‍ക്രം! തോല്‍വിക്കിടയിലും സഞ്ജുവിനെ വാഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍

ഡര്‍ബന്‍: ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടുന്ന താരമായതോടെ സഞ്ജുവിന്റെ ഗ്രാഫ് ഉയര്‍ന്നു. ആദ്യം ബംഗ്ലാദേശിനെതിരെ അവസാന ടി20യിലും ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കതിരെ ആദ്യ ടി20യിലുമാണ് സഞ്ജു സെഞ്ചുറി നേടുന്നത്. ഇന്നലെ 50 പന്തില്‍ 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക…

Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം, സഞ്ജു ഓപ്പണറാകും

ഇന്ത്യ – ദക്ഷിണാഫ്രിക്ക T20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. സഞ്ജു സാംസൺ ഓപ്പണറായേക്കും. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍. മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും…

Read More

സഞ്ജു സാംസൺ രാജസ്ഥാൻ ക്യാപ്റ്റനായി തുടരും, ബട്ലറെ കൈവിട്ടതിൽ ആരാധകർക്ക് നിരാശ

മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനായി തുടരുമെന്ന് രാജസ്ഥാൻ ടീംമാനേജ്മെന്റ് അറിയിച്ചു.2025 ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണെ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് നിലനിർത്തി. 18 കോടി നൽകിയാണ് താരത്തെ ടീം നിലനിർത്തിയത്. അവസാനത്തെ നാലു സീസണുകളിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ് രാജസ്ഥാൻ ടീം കളത്തിലിറങ്ങിയത്. ഇതിൽ രണ്ട് തവണയും ടീം പ്ലേ ഓഫിലെത്തിയിരുന്നു. ക്യാപ്റ്റനായ ശേഷം 60 ഇന്നിങ്സുകളിൽ നിന്നായി താരം 1835 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാൽ 2018 മുതൽ രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ഇംഗ്ലീഷ് താരം…

Read More

രഞ്ജിയില്‍ കേരളം ഇനി ഡബിള്‍ സ്‌ട്രോങ്; ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നു!

രഞ്ജി ട്രോഫിയില്‍ എലീറ്റ് ഗ്രൂപ്പ് സി-യില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് കോരളം സീസണ്‍ തുടങ്ങിയത്. സ്വന്തം തട്ടകമായ തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍കത്താണ് കേരളം വിജയം സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളം വിജയിച്ചുകയറിയത്. ക്യാപ്റ്റനായ സഞ്ജു ഇല്ലാതെയാണ് ആദ്യ മത്സരത്തില്‍ കേരളം വിജയിച്ച് കയറിയത്….

Read More

സെഞ്ചുറി അടിച്ചശേഷം കൈയിലെ മസില്‍ കാട്ടിയുള്ള ആഘോഷം എന്തിന്?; തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍

കൊച്ചി: ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട ശേഷം കൈയിലെ മസിലുകള്‍ പെരുപ്പിച്ച് കാണിച്ചതിനെക്കുറിച്ച് രസകരമായ മറുപടിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ രണ്ട് ടി20യിലും നിരാശപ്പെടുത്തിയശേഷമായിരുന്നു മൂന്നാം ടി20യില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷ ഡഗ് ഔട്ടിനെ നോക്കി സഞ്ജു കൈയിലെ മസില്‍ പെരുപ്പിച്ച കാണിച്ചിരുന്നു. ഡഗ് ഔട്ടില്‍ നിന്ന് തിരിച്ച് തിലക് വര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യും സഞ്ജുവിനെ നോക്കി മസില്‍ പെരുപ്പിച്ച് കാണിക്കുകയും ചെയ്തു. സെഞ്ചുറി അടിച്ചാല്‍ എന്ത് കാണിക്കുമെന്നതിനെക്കുറിച്ചുള്ള…

Read More

ദക്ഷിണാഫ്രിക്കയില്‍ സഞ്ജു-അഭിഷേക് സഖ്യം തന്നെ! ഇഷാനെ തിരിച്ചുകൊണ്ടുവരും

മുംബൈ: ബംഗ്ലാദേശിനെതിരെ അവസാന ടി20 മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയതോടെ അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിച്ച സാഹചര്യമാണ്. ഇനി ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അവിടെ നാല് ടി20 മത്സരങ്ങള്‍ ഇന്ത്യ കളിക്കും. നവംബര്‍ എട്ടിനാണ് പര്യടനത്തിന് തുടക്കമാവുന്നത്. എന്തായാലും സഞ്ജു ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്, അതും ഓപ്പണറായിട്ട്. പ്രധാന താരങ്ങളെല്ലാം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള തിരക്കിലായതിനാല്‍ സഞ്ജു – അഭിഷേക് ശര്‍മ സഖ്യമായിട്ട് മുന്നോട്ട് പോകാനാണ് ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍. അഭിഷേക് ബംഗ്ലാദേശിനെതിരായ മൂന്ന്…

Read More

ഫോമിലല്ലെന്ന വിമർശകർക്ക് മറുപടി, ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി സഞ്ജു സാംസൺ

ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ഡിക്കായി സഞ്ജു 101 പന്തിൽ 106 റൺസെടുത്തു. ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡി ആദ്യ ഇന്നിങ്‌സിൽ 349 റൺസ് നേടി. 12 ഫോറും മൂന്ന് സിക്‌സറും സഹിതം 106 റൺസെടുത്ത സഞ്ജുവിനെ നവ്ദീപ് സൈനി പുറത്താക്കി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ബിക്ക് രണ്ട്‌വിക്കറ്റ് നഷ്ടമായി. ദുലീപ് ട്രോഫിയിലെ നാല് ടീമിലും ആദ്യം ഇടംപിടിക്കാതിരുന്ന സഞ്ജു ഇഷാൻ കിഷൻ പരുക്കേറ്റ് പിൻമാറിയതോടെയാണ് ഇന്ത്യ ഡി സ്‌ക്വാർഡിലേക്കെത്തിയത്….

Read More

ദുലീപ് ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി സഞ്ജു സാംസണ്‍, സെഞ്ചുറി തികച്ചത് 95 പന്തില്‍; പിന്നാലെ പുറത്ത്

അനന്തപൂര്‍: അവസരങ്ങള്‍ പാഴാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് ദുലീപ് ട്രോഫിയില്‍ ബാറ്റുകൊണ്ട് മറുപടി നല്‍കി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ ബിക്കെതിരെ 95 പന്തില്‍ സെഞ്ചുറി തികച്ച സ‌ഞ്ജു വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.സെഞ്ചുറി തികച്ചതിന് പിന്നാലെ 101 പന്തില്‍ 106 റണ്‍സെടുത്ത സഞ്ജു ഒടുവില്‍ നവദീപ് സെയ്നിയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് വിക്കറ്റ് നല്‍കി മടങ്ങി. 12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. ആദ്യ ദിനം 306-5 എന്ന സ്കോറില്‍ ക്രീസ് വിട്ട ഇന്ത്യ…

Read More
Back To Top