
സംഭാല്‍ ഷാഹിദ് മസ്ജിദ് വെടിവെപ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അയാനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ്ലിം യുവാക്കള്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ വെടിവെപ്പില്‍ സാരമായി പരിക്കേറ്റ യുവാവ് രാവിലെയോടെയും മരണപ്പെടുകയായിരുന്നു. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേക്കെതിരായുള്ള പ്രതിഷേധത്തിലിടയിലുണ്ടായ വെടിവെപ്പിലാണ് അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്….