
‘മുസ്‌ലിങ്ങളുടെ ഹൃദയം കീഴടക്കൂ’ സംഭാൽ മസ്ജിദ് തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജുമാ മസ്ജിദ് ഇമാമിന്റെ വൈകാരിക അഭ്യർത്ഥന
ന്യൂദൽഹി: സംഭാൽ മസ്ജിദ് തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വൈകാരിക അഭ്യർത്ഥന നടത്തി ജുമാ മസ്ജിദ് ഷാഹി ഇമാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് വർധിച്ച് വരുന്ന വർഗീയ സംഘർഷങ്ങൾക്കിടയിൽ ദൽഹിയിലെ ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പ്രധാനമന്ത്രിയോട് രാജ്യത്തെ മുസ്‌ലിങ്ങളുടെ ഹൃദയം കീഴടക്കാൻ വൈകാരിക അഭ്യർത്ഥന നടത്തുകയായിരുന്നു. ‘നിങ്ങൾ ( പ്രധാനമന്ത്രി മോദി ) ഇരിക്കുന്ന കസേരയോട് നീതി പുലർത്തണം. മുസ്‌ലിങ്ങളുടെ ഹൃദയം കീഴടക്കുക. സംഘർഷം സൃഷ്ടിക്കാനും രാജ്യത്തിന്റെ…