സിനിമയെ വെല്ലുന്ന ട്വിസ്റ്റ്: സല്‍മാന് ഭീഷണി അയച്ചത് സല്‍മാന്‍ സിനിമയുടെ ഗാന രചിതാവ് !

മുംബൈ: ഒരു ബോളിവുഡ് സിനിമകളില്‍ സംഭവിക്കും പോലെ ഒരു ട്വിസ്റ്റാണ് നടന്‍ സല്‍മാന്‍ ഖാനെതിരായ വധഭീഷണിയില്‍ സംഭവിച്ചിരിക്കുന്നത്. സൽമാൻ ഖാൻ ചിത്രത്തിലെ ഗാന രചിതാവായ 24 കാരനാണ് സല്‍മാനെതിരെ വധഭീഷണിയെ മുഴക്കിയതിന് അറസ്റ്റിലായത്.  5 കോടി രൂപ നൽകിയില്ലെങ്കിൽ ‘മെയിൻ സിക്കന്ദർ ഹുൻ’ എന്ന ഗാനത്തിന്‍റെ ഗാനരചയിതാവിനെയും സല്‍മാന്‍ ഖാനെയും ഭീഷണിപ്പെടുത്തി നവംബർ 7 ന് മുംബൈ സിറ്റി പോലീസിന്‍റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്.  “ഇനി പാട്ടെഴുതാൻ പറ്റാത്ത അവസ്ഥയിലാക്കും ഗാനരചിതാവിനെ. സൽമാൻ ഖാന്…

Read More

വിടാതെ ലോറൻസ് ബിഷ്ണോയ് സംഘം, ബാബാ സിദ്ദിഖിയുടെ മരണശേഷം നാലാം വട്ടവും സൽമാൻ ഖാന് വധഭീഷണി

മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റേത് എന്ന പേരിൽ ഇന്നലെ രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് സന്ദേശം എത്തിയത്. ഇതോടെ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് സുരക്ഷ കൂട്ടി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാബാ സിദ്ദിഖിയുടെ മരണശേഷം നാലാമത്തെ തവണയാണ് സൽമാൻഖാന് വധഭീഷണി ലഭിക്കുന്നത്. സൽമാൻ ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം കർണാടകയിൽ പിടിയിലായിരുന്നു. രാജസ്ഥാൻ…

Read More

സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണി; പ്രതിയെ പിടികൂടി മുംബൈ പൊലീസ്

നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ചയാളെ മുംബൈ പൊലീസ് പിടികൂടി. ബികാറാം ജലാറാം ബിഷ്ണോയ് എന്നായാളെയാണ് പൊലീസ് പിടികൂടിയത്. കർണാടകയിൽ നിന്നാണ് പ്രതിയെ മുംബൈ പൊലീസ് പിടികൂടിയത്. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന…

Read More

‘പ്രായശ്ചിത്തമായി രണ്ടുകോടിരൂപ നല്‍കൂ, അല്ലെങ്കില്‍ കൊല്ലപ്പെടും’; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനുനേരെ വീണ്ടും വധഭീഷണി. ‘രണ്ടു കോടി പണം തരൂ, അല്ലെങ്കിൽ കൊല്ലപ്പെടും’ എന്നാണ് അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. സൽമാൻ ഖാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകനുമെതിരേ നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 20 -കാരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന…

Read More

ഇന്ത്യയില്‍ കിട്ടാത്ത 2 കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്യാന്‍ സല്‍മാന്‍ ഖാൻ

മുംബൈ: കഴിഞ്ഞ ദിവസമാണ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി ലഭിച്ചത്. 5 കോടി നല്‍കിയില്ലെങ്കില്‍ സല്‍മാന് മരണമായിരിക്കും എന്നാണ് വാട്ട്സ്ആപ്പ് ഭീഷണിയില്‍ പറഞ്ഞിരുന്നത്. മുംബൈ ട്രാഫിക്ക് പൊലീസിന്‍റെ എമര്‍ജന്‍സി വാട്ട്സ്ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്.  അതേ സമയം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സൽമാൻ ഖാൻ ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ എസ്‌യുവി വാങ്ങിയതായി ബോളിവുഡ് സൊസൈറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ…

Read More

നടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയെക്കാൾ മോശം അവസ്ഥ ഉണ്ടാകും

ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് നടന് ലഭിച്ച ഭീഷണി സന്ദേശം. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാനാണ് ഈ പണം നൽക്കേണ്ടതെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നു. മുംബൈ ട്രാഫിക് പൊലീസിൻ്റെ വാട്സാപ്പ് നമ്പറിലേക്കോണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ബാബാ സിദ്ദിഖിയുടെ…

Read More

അന്ന് ബിഷ്ണോയിക്ക് വെറും അഞ്ചുവയസ്, ഇത്രയും കാലം അവനാ പക കൊണ്ടുനടക്കുകയായിരുന്നു -രാം​ഗോപാൽ വർമ

മുംബൈ: സൽമാൻ ഖാനെതിരെ വധഭീഷണിയുമായി നടക്കുന്ന ലോറൻസ് ബിഷ്ണോയിയേയും സംഘത്തേയുംകുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ രാം​ഗോപാൽ വർമ. സൽമാൻ ഖാനോട് ലോറൻസ് ബിഷ്ണോയിക്കുള്ളത് കുട്ടിക്കാലംമുതലേയുള്ള പകയാണെന്ന് വർമ എക്സിൽ പറഞ്ഞു. തന്റെ പഴയൊരു പോസ്റ്റ് വീണ്ടും ഷെയർ ചെയ്തുകൊണ്ടാണ് രാം​ഗോപാൽ വർമ ഇക്കാര്യം പറഞ്ഞത്. എൻ.സി.പി നേതാവും മുൻമന്ത്രിയുമായിരുന്ന ബാബാ സിദ്ദിഖിയുടെ കൊലപാതകവും അതിന്റെ ഉത്തരവാദിത്തം ബിഷ്ണോയ് സംഘം ഏറ്റെടുത്തതുമാണ് രാം​ഗോപാൽ വർമയുടെ പോസ്റ്റിന് ആധാരം. കൊല്ലപ്പെട്ട ബാബാ സിദ്ദിഖിക്ക് ഏറെ അടുപ്പമുള്ളയാൾകൂടിയാണ് സൽമാൻ ഖാൻ. 1998-ൽ ഹം…

Read More

സൽ‌മാൻ ഖാൻ മാത്രമല്ല കുപ്രസിദ്ധ ​ഗുണ്ടകൾവരെ ടാർ​ഗറ്റിൽ;ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റ് പുറത്ത്

ന്യൂഡല്‍ഹി: മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ളവരുടെ വിവരങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയ എന്‍.ഐ.എ സംഘം ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തിരുന്നു. സല്‍മാന്‍ ഖാനേയും നിരവധി കുപ്രസിദ്ധ ഗുണ്ടകളേയും തങ്ങള്‍ നോട്ടമിട്ടിട്ടുണ്ടെന്ന് ലോറന്‍സ് ബിഷ്‌ണോയ് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാനിയാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാനെ വധിക്കാന്‍ നിരവധി തവണ…

Read More

ബാബ സിദ്ദിഖിയുടെ കൊലപാതകം; സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു, പൊതുപരിപാടികൾ റദ്ദാക്കി

മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി അജിത് പവാർ പക്ഷ നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതക പശ്ചാത്തലത്തില്‍ ബോളിവു‍ഡ്താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ എണ്ണം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സുഹൃത്തുക്കളോട് ഇപ്പോള്‍ സന്ദര്‍ശനമരുതെന്നും കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തായ ബാബ സിദ്ദിഖിയുടെ മരണം സല്‍മാന്‍ ഖാനെ തകര്‍ത്തിരിക്കുകയാണ്. ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്റെ സുരക്ഷ ഉറപ്പിച്ച് രാത്രി ഉറങ്ങാതെ ഇരിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സല്‍മാന്റെ മീറ്റിങ്ങുകളും മറ്റ്…

Read More
Back To Top