
ദിലീപിന് വിഐപി പരിഗണന നൽകിയതുപോലെയുള്ള സംഭവങ്ങൾ ശബരിമലയിൽ ആവർത്തിക്കരുതെന്ന് ഹൈക്കോടതി
നടൻ ദിലീപിന് വി.ഐ.പി. പരിഗണന നൽകിയതുപോലെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് ഹൈക്കോടതി. ദിലീപ് അടക്കം ചിലർക്ക് ശബരിമല ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സിസിടിവി ദൃശ്യങ്ങൾ കോടതിയില്‍ ഹാജരാക്കി. ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും സോപാനം സ്പെഷഷൽ ഓഫിസറുടെ റിപ്പോർട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവർ ദർശനത്തിന് എത്തിയതെന്ന് വിശദീകരിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ്…