ക്യാപ്റ്റൻ വിശ്രമിക്കാൻ തീരുമാനിച്ചെന്ന് ബുംറ; നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ

അത് ഔദ്യോഗികം, ബോര്‍ഡര്‍- ഗാവസ്‌ക്കര്‍ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുന്നില്ല. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ജസ്പ്രീത് ബുംറയാണ് ടീം ലിസ്റ്റുമായി ടോസിനായി വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്. അതിശയകരമെന്നു പറയട്ടെ, രോഹിത്തിന്റെ അഭാവത്തെക്കുറിച്ച് ബുംറയോട് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ രവി ശാസ്ത്രി വിശദമായി ചോദിച്ചില്ല. ടോസ് സമയത്ത് രോഹിത് കോച്ച് ഗൗതം ഗംഭീറുമായി ദീര്‍ഘസംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും ക്യാമറകള്‍ ഒപ്പിയെടുത്തു. ടോസിനു പിന്നാലെ രോഹിത് മത്സരത്തില്‍നിന്ന് സ്വയം പിന്മാറുകയാണെന്ന്…

Read More

പ്ലേയിംഗ് ഇലവനിൽ രോഹിത്തിന്‍റെ സ്ഥാനം ഉറപ്പു പറയാതെ ഗംഭീർ, ആരൊക്കെ കളിക്കുമെന്ന് നാളെ അറിയാമെന്ന് വിശദീകരണം

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ കോച്ച് ഗൗതം ഗംഭീര്‍. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താമസമ്മേളനത്തിലാണ് ഗംഭീര്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്ഡകാതിരുന്നത്. പരിക്കേറ്റ പേസര്‍ ആകാശ് ദീപ് നാളെ കളിക്കില്ലെന്ന് പറഞ്ഞ ഗംഭീര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോ എന്ന ചോദ്യത്തിന് കളിക്കുമെന്നോ ഇല്ലെന്നോ മറുപടി നല്‍കിയില്ലെന്നതും ശ്രദ്ധേയമായി. പ്ലേയിംഗ് ഇലവനെക്കുറിച്ച് നാളെ രാവിലെ മാത്രമെ അന്തിമ തീരുമാനമെടുക്കൂവെന്ന് ഗംഭീര്‍ വ്യക്തമാക്കി. ടീമിലെ ഓരോ…

Read More

‘എനിക്ക് മതിയായി; ഇനിയും ഇത് തുടാരാനാവില്ല’, സീനിയര്‍ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച് ഗൗതം ഗംഭീര്‍. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗൗതം ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ നടന്ന ചര്‍ച്ചയിലാണ്, സീനിയര്‍ താരങ്ങളെക്കൊണ്ട് തനിക്ക് മതിയായെന്ന വാക്കുകള്‍ ഗംഭീര്‍ പ്രയോഗിച്ചത്. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും സാഹചര്യം മനസിലാക്കി കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ…

Read More

സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് ശര്‍മ വിരമിച്ചേക്കും! ബിസിസിഐ പ്രതിനിധികള്‍ രോഹിത്തിന്‍റെ കാര്യം ചര്‍ച്ച ചെയ്തു

മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സിഡ്‌നി ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തില്‍ രോഹിത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ലോര്‍ഡ്‌സില്‍ കളിച്ച് വിരമിക്കാനായിരുന്നു പദ്ധതി. ഇനി ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യത വിരളമാണ്. അതിന് ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റ് ജയിച്ചാല്‍ മാത്രം മതിയാവില്ല. ഓസ്‌ട്രേലിയ, വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും ജയിക്കാതിരിക്കണം. ഇത്രയൊക്കെ നടക്കണമെങ്കില്‍…

Read More

‘ബുമ്രയോട് ഓരോവര്‍ കൂടി എറിയാന്‍ ആവശ്യപ്പെട്ട് രോഹിത്, വയ്യെന്ന് ബുമ്ര’; ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മാത്രം 29 വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര വീഴ്ത്തിയത്. അതില്‍ നിന്ന് മനസിലാക്കാം ഇന്ത്യ എത്രത്തോളം ബുമ്രയെ ആശ്രയിക്കുന്നുണ്ടെന്ന്. 140.4 ഓവറുകള്‍ (844 പന്തുകള്‍) അദ്ദേഹം എറിഞ്ഞു. പരമ്പരയിലൊന്നാകെ ഏറ്റവും കൂടുതല്‍ പന്തുകള്‍ എറിഞ്ഞതും ബുമ്ര തന്നെ. മെല്‍ബണ്‍ ടെസ്റ്റില്‍ മാത്രം ബുമ്രയെറിഞ്ഞത് 52.4 ഓവറുകളാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌േേട്രലിയ ബാറ്റ് ചെയ്ത 82 ഓവറുകളില്‍ 24 എറിഞ്ഞത് ബുമ്ര.  ഒമ്പത് സ്‌പെല്ലുകളെടുത്താണ് ബുമ്ര രണ്ടാം ഇന്നിംഗ്‌സില്‍…

Read More

തോല്‍വി വിളിച്ചുവരുത്തി, രോഹിത്തിന് സ്തുതി! ഇന്ത്യന്‍ ക്യാപ്റ്റനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ട്രോളും വിമര്‍ശനവും. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുന്നത്. 107 റണ്‍സ് വിജയലക്ഷ്യവുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗിനെത്തിയ ന്യൂസിലിന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രചിന്‍ രവീന്ദ്ര (39), വില്‍ യംഗ് (48) എന്നിവരാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യയില്‍ ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ 46, 462 &…

Read More

രോഹിത്തിന് ആ കണക്കുകൾ ഒന്ന് കാണിച്ചു കൊടുക്കണം, ഇന്ത്യൻ ക്യാപ്റ്റന്‍റെ തന്ത്രങ്ങള്‍ക്കെതിരെ സഞ്ജയ് മഞ്ജരേക്കർ

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍. മഴ തടസപ്പെടുത്തിയ ആദ്യ ദിനം 35 ഓവറെ മത്സരം നടന്നുള്ളൂവെങ്കിലും രവീന്ദ്ര ജഡേജക്ക് ഒരോവര്‍ പോലും പന്തെറിയാൻ നല്‍കാതിരുന്നതാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിന്‍റെ ഇടം കൈയന്‍ ബാറ്റര്‍മാരാണ് ക്രീസില്‍ എന്നതിനാലാണ് ജഡേജക്ക് പകരം അശ്വിനെ രോഹിത് കൂടുതല്‍ ഓവറുകള്‍ എറിയിച്ചത്. ഇടം കൈയന്‍മാര്‍ക്കെതിരെ അശ്വിനുള്ള മികച്ച റെക്കോര്‍ഡും ഇതിന് കാരണമായിരുന്നു. ഇടം കൈയന്‍ ബാറ്ററായ…

Read More
Back To Top