
ടെസ്റ്റ് റാങ്കിംഗ്: ബുമ്ര വീണു, ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി; ജയ്‌സ്വാളിന് നേട്ടം, രോഹിത്തിന് നഷ്ടം
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്്‌സ്വാള്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ താരം മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാമത് തുടരുന്നു. ഇന്ത്യക്കെതിരെ പരമ്പര കളിച്ചില്ലെങ്കിലും കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്തുണ്ട്. അഞ്ച് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങിയ റിഷഭ് പന്ത് 11-ാം സ്ഥാനത്താണിപ്പോള്‍. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നെങ്കില്‍ പൂനെ ടെസ്റ്റില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതാണ് താരത്തിന് തിരിച്ചടിയായതും. കിവീസിനെതിരെ…