റോഡിൽ റീൽസ് വേണ്ട; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പോലീസ്…

Read More

പുതുക്കിപ്പണിഞ്ഞ ചന്ദ്രഗിരി റോഡ് ഒരു ദിവസം കൊണ്ട് തകർന്നു: പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ്

കാസർകോട:കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനടുത്ത് കാൽ കോടി രൂപ മുടക്കി നവീകരിച്ച ഭാഗം ഒറ്റ ദിവസം കൊണ്ട് തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജാനിയറെ ഉപരോധിച്ചു.പതിനാറ് ദിവസമായി റോഡ് അടച്ചിട്ട് പ്രവർത്തി നടത്തിയതിന് ശേഷം ശനിയാഴ്ച്ചയാണ് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത് അന്നേ ദിവസം വൈകുന്നേരമായതോടെ റോഡിൽ പാകിയ ഇൻറർ ലോക്ക് ഇളകി കുണ്ടും കുഴിയും രൂപപ്പെട്ടത് അന്ന് തന്നെ…

Read More
Back To Top