ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പിൽ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിൽ 5000 മുതൽ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌.  വിവിധ വകുപ്പുകളിലായി 1458 ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ്‌ ധനവകുപ്പ്‌ നേരത്തെ…

Read More

2019 ലെ പ്രളയം; ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്

2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ്. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് പറഞ്ഞാണ് അഞ്ച് വർഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചു. പ്രളയം കഴിഞ്ഞു അഞ്ചു വർഷത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്. പ്രളയ ബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക…

Read More

ഭൂമിവില കുറച്ച് രജിസ്‌ട്രേഷന്‍ ; പകുതിത്തുകയടച്ച് കേസൊഴിവാക്കാം, 1986 മുതലുള്ളവർക്ക് ഇളവ്‌

തിരുവനന്തപുരം: ഭൂമിയുടെ വിലകുറച്ച് ആധാരം രജിസ്റ്റർചെയ്തവർക്ക് (അണ്ടർ വാല്യുവേഷൻ) മുദ്രവിലയുടെ പകുതിത്തുകയടച്ച് കേസിൽനിന്നൊഴിവാകാം. മുദ്രവിലയിൽ 50 ശതമാനം ഇളവിനുപുറമേ, രജിസ്‌ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കിനൽകും. 2017 ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 31 വരെയുള്ള, വിലകുറച്ചുകാണിച്ച ആധാരങ്ങൾക്കാണിത് ബാധകം. ഇത്തരത്തിലുള്ള 34,422 ആധാരങ്ങൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവ തീർപ്പാക്കിയാൽ 88 കോടി രൂപ സർക്കാരിന് ലഭിക്കും. 2025 മാർച്ച് 31 വരെയാണ് ഇളവുനൽകുന്ന കാലാവധി. റവന്യുറിക്കവറിക്കു വിട്ട കേസുകൾക്കും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് ബാധകമാണ്. സബ് രജിസ്ട്രാർമാർ റിപ്പോർട്ടുചെയ്തതും…

Read More
Back To Top