സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് ശര്‍മ വിരമിച്ചേക്കും! ബിസിസിഐ പ്രതിനിധികള്‍ രോഹിത്തിന്‍റെ കാര്യം ചര്‍ച്ച ചെയ്തു

മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സിഡ്‌നി ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തില്‍ രോഹിത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ലോര്‍ഡ്‌സില്‍ കളിച്ച് വിരമിക്കാനായിരുന്നു പദ്ധതി. ഇനി ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യത വിരളമാണ്. അതിന് ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റ് ജയിച്ചാല്‍ മാത്രം മതിയാവില്ല. ഓസ്‌ട്രേലിയ, വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും ജയിക്കാതിരിക്കണം. ഇത്രയൊക്കെ നടക്കണമെങ്കില്‍…

Read More

‘അതല്ല ഞാന്‍ ഉദ്ദേശിച്ചത്’: ബോളിവുഡിനെ ഞെട്ടിച്ച പ്രഖ്യാപനത്തില്‍ വന്‍ ട്വിസ്റ്റ്, സംഭവിച്ചത് ഇതാണ് !

മുംബൈ: 2025 ന് ശേഷം അഭിനയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ സൂചിപ്പിച്ച് അത് വന്‍ വാര്‍ത്തയായതിന് പിന്നാലെ തന്‍റെ വാക്കുകൾ ആളുകള്‍ തെറ്റായി വായിച്ചുവെന്ന് പറഞ്ഞ് നടന്‍ വിക്രാന്ത് മാസി രംഗത്ത് എത്തി. താന്‍ ഒരു വലിയ ഇടവേള വേണമെന്നാണ് ഉദ്ദേശിച്ചതെന്നും അല്ലാതെ അഭിനയം നിര്‍ത്തുന്നതല്ല ഉദ്ദേശിച്ചത് എന്നുമാണ് നടന്‍ ഇപ്പോള്‍ പറയുന്നത്. വിക്രാന്ത് മാസി ന്യൂസ് 18-നോട് തന്‍റെ ഭാഗം വിശദീകരിച്ചു, “ഞാൻ റിട്ടയർ ചെയ്യുന്നില്ല . ഒരു നീണ്ട ഇടവേള വേണം. വീട്…

Read More

ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ബാഴ്‌സലോണ: 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ കളിമണ്‍ കോര്‍ട്ടിലെ രാജാവ്, ടെന്നീസ്‌ ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കും. വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ‘ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്’ നഡാല്‍ സന്ദേശത്തില്‍ പറഞ്ഞു.

Read More
Back To Top