
സല്‍മാന്‍-അസറുദ്ദീന്‍ സഖ്യം ക്രീസില്‍, രഞ്ജിയില്‍ കേരളം മികച്ച ലീഡിലേക്ക്! ഉത്തര്‍ പ്രദേശ് പ്രതിരോധത്തില്‍
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ കേരളം മികച്ച ലീഡിലേക്ക്. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തിട്ടുണ്ട് കേരളം. ഇപ്പോള്‍ 178 റണ്‍സ് ലീഡായി ആതിഥേയര്‍ക്ക്. സച്ചിന്‍ ബേബിയാണ് (83) ടോപ് സ്‌കോറര്‍. സല്‍മാന്‍ നിസാര്‍ (74) ക്രീസിലുണ്ട്. മുഹമ്മദ് അസറുദ്ദീന്‍ (11) കൂട്ടിനുണ്ട്. യുപിക്ക് വേണ്ടി ശിവം ശര്‍മ, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി….