റോഡിൽ റീൽസ് വേണ്ട; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പോലീസ്…

Read More

അവന്റെ ജോലിയാണ് ചെയ്തത്; വീഡിയോ ചിത്രീകരണവും കണ്ടന്റ് ക്രിയേഷനും തൊഴിലാണെന്ന് മനസിലാക്കണം; ആല്‍വിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കാട്: കോഴിക്കോട് ബീച്ച് റോഡില്‍ പരസ്യചിത്രീകരണത്തിനിടെ യുവാവ് കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ മരണപ്പെട്ട ആല്‍വിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാവുന്നു. വിദേശത്ത് നിന്ന് മെഡിക്കല്‍ ചെക്കപ്പിനായാണ് ആല്‍വിന്‍ നാട്ടില്‍ എത്തിയതെന്നും ഈ ഇടവേളയില്‍ തന്റെ ജോലിയുടെ ഭാഗമായ പ്രൊമോഷന്‍ ചിത്രീകരണത്തിനിടെയെയാണ് അപകടം ഉണ്ടായതെന്നും ജംഷിദ് പള്ളിപ്രം എന്ന ഫേസ്ബുക്ക് ഉപയോക്താവ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഈ അപകടം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ റീല്‍ ചിത്രീകരണത്തിനിടെ അപകടം, യുവാവ് മരണപ്പെട്ടു എന്നീ…

Read More

റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; ആൽവിൻ ഷൂട്ട് ചെയ്ത ഫോണ്‍ കണ്ടെത്തി, മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് ആല്‍വിന്‍റെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനിടെ, ആൽവിൻ ഷൂട്ട് ചെയ്ത ഫോണ്‍ പൊലീസ് കണ്ടെത്തു. പ്രൊമോഷണൽ വീഡിയോ എടുക്കുന്നതിനിടെ യുവാവിനെ ഇടിച്ചത് ബെൻസ് കാർ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് കസ്റ്റഡിയിലെടത്ത രണ്ട് പേര്‍ ഡിഫെൻഡർ കാറാണ് ആല്‍ബിനെ ഇടിച്ചതെന്ന് മാറ്റി പറഞ്ഞത്. സാബിത്ത് എന്ന ആളാണ് ഇടിച്ച ബെൻസ് വാഹനം ഓടിച്ചത്. ഇന്നലെ രാവിലെയാണ് കോഴിക്കോട്…

Read More

കോഴിക്കോട് റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടം; വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആൽവിൻ(20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലെ ഒരു വാഹനം ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. ആൽവിൻ മൊബൈൽ ഉപയോ​ഗിച്ച് റോഡിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ആൽവിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read More
Back To Top