നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പരാതി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. പരാതി ഡി.ജി.പിക്കും കൈമാറിയിട്ടുണ്ട്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാള്‍ പറയാതിരുന്നതെന്ന് നടി പറയുന്നു. നടന്‍ മുകേഷിനെതിരേയും പരാതി നല്‍കിയിട്ടുള്ള നടിയാണ് ഇപ്പോള്‍ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. നേരത്തേ…

Read More

14 വയസ്സുകാരനോട് ലൈംഗികാതിക്രമം; മുൻ മദ്രസ അധ്യാപകന് 35 വർഷം കഠിന തടവും 5,50,000 രൂപ പിഴയും

തൃശൂർ: 14 വയസ്സുള്ള ബാലനോട് ലൈംഗികാതിക്രമം നടത്തിയ  കേസിൽ മുൻ മദ്രസ അധ്യാപകന് 35 വർഷം കഠിന തടവും 5,50,000 രൂപ പിഴയും. മുൻപ് പള്ളിയിലെ മത പഠന അധ്യാപകനായിരുന്ന പ്രതി, ആ ബന്ധത്തിന്‍റെ പേരിൽ  ബാലൻ താമസിച്ച് മതപഠനം നടത്തുന്ന സ്ഥലത്തെത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനാണ് (26) ചാവക്കാട് അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അൻ യാസ് തയ്യിൽ ആണ് നജ്മുദ്ദീൻ…

Read More

സിദ്ദിഖിന്റെ ഒളിസ്ഥലം കണ്ടെത്തി; ഉടന്‍ അറസ്റ്റ്

ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവില്‍ പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. ഒരു ഹോട്ടലിലാണ് സിദ്ദിഖ് ഉള്ളതെന്നും അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ട് കഴിഞ്ഞെന്നുമാണ് വിവരം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്നും അറസ്റ്റ് ചെയ്യാമെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ അതിവേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്….

Read More

ലൈംഗികാതിക്രമ കേസ്: മുകേഷ് അറസ്റ്റിൽ

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷ് അറസ്റ്റിൽ. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുയലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകൾ നേരത്തെ വന്നിരുന്നു. അതേസമയം മുകഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. വൈദ്യ പരിശോധന നടത്തിയ ശേഷമാകും വിട്ടയക്കുക. ഇന്ന് രാവിലെ 10:15 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അഭിഭാഷകന്റെ കൂടെയാണ് മുകേഷ് ചോദ്യം ചെയ്യലിന്…

Read More

സിദ്ദിഖിനെ കുരുക്കാന്‍ പൊലീസ്; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്; അറസ്റ്റ് ചെയ്യാന്‍ നീക്കം

കൊച്ചി: ബലാത്സം​ഗകേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോ​ഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ നല്‍കിയ മുൻകൂർ ജാമ്യപേക്ഷയാണ്…

Read More

ബലാത്സംഗ കേസ്; സുപ്രീം കോടതിയെ സമീപിക്കാൻ സിദ്ധിഖ്

കൊച്ചി : മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി നടൻ സിദ്ധിഖ്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്‍റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്.അതേസമയം, സിദ്ധിഖ് ഒളിവിൽ പോയെന്നും അഭ്യൂഹം. കൊച്ചിയിലെ 2 വീട്ടിലും സിദ്ധിഖ് ഇല്ല. മൊബൈൽ ഫോൺ സ്വിച്ചഡ്…

Read More

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് കനത്ത തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിന്‍റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദീഖ് നേരിടേണ്ടി വന്നേക്കാം. വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും…

Read More

ബലാത്സംഗക്കേസിൽ സിദ്ദീഖിന് പിടിവീഴും; യുവനടിയുടെ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദീഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദീഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. യുവനടിയാണ്…

Read More

ഡോക്ടറുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം; ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കൊൽക്കത്തയിൽ വനിതാഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ കോൾ മാർഗം അറിയിക്കാനും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്. കൊൽക്കത്ത ആർജികർ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പരിസരത്ത് പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ സമീപത്ത് ധർണകളോ, റാലികളോ…

Read More
Back To Top